സൈബർ സെക്യൂരിറ്റി ഗവേഷണങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ഓപ്പൺ എഐ (OpenAI) പുതിയ എഐ മോഡലായ 'GPT-6 സൈബർ' (GPT-6 Cyber) പുറത്തിറക്കി. സോഫ്റ്റ്‌വെയറുകളിലെ സുരക്ഷാ ബലഹീനതകൾ കണ്ടെത്താനും, അവ അപഗ്രഥനം ചെയ്ത് പരിശോധിക്കാനും, തകരാറുകൾ തിരുത്താനും ശേഷിയുള്ളതാണ് ഈ അത്യാധുനിക മോഡൽ.
മുൻപതിപ്പായ GPT-5.6 സൈബറിനേക്കാൾ വലിയ മുന്നേറ്റം നടത്തിയ ഈ മോഡൽ 'ExploitGym'-ൽ 48.5% സ്കോർ നേടി, സിസ്റ്റത്തെ തകരാറുകളിലെ പിഴവുകൾ കണ്ടെത്തുന്നതിൽ 51% വർദ്ധന രേഖപ്പെടുത്തി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഏജന്റുകളുടെ സൈബർ സെക്യൂരിറ്റി/ഹാക്കിംഗ് ശേഷികൾ അളക്കാൻ ഉപയോഗിക്കുന്ന അത്യാധുനിക ബെഞ്ച്മാർക്ക് (Benchmark) സിസ്റ്റമാണ് ExploitGym). പ്രമുഖ സോഫ്റ്റ്‌വെയറുകളിൽ നടത്തിയ പരീക്ഷണങ്ങളിൽ ഇതിന്റെ കഴിവ് തെളിയിക്കപ്പെട്ടിട്ടുണ്ട്:
മോസില്ല ഫയർഫോക്സ് (Mozilla Firefox): ഫയർഫോക്സിൽ മുൻപ് അറിയപ്പെടാതിരുന്ന 81 ഉയർന്ന തീവ്രതയുള്ള സുരക്ഷാ പിഴവുകൾ കണ്ടെത്താൻ ഗവേഷകരെ സഹായിച്ചു.
ലിനക്സ് കേർണൽ (Linux Kernel): കേർണൽ ബലഹീനതകളിലെ 948 എക്സ്പ്ലോയിറ്റുകൾ കണ്ടെത്തി, ഇതില്‍ 588 എണ്ണം പുതിയവയായിരുന്നു (ഒരു സോഫ്റ്റ്‌വെയറിലോ, ഓപ്പറേറ്റിംഗ് സിസ്റ്റത്തിലോ, അല്ലെങ്കിൽ ഒരു കമ്പ്യൂട്ടർ നെറ്റ്‌വർക്കിലോ ഉള്ള സുരക്ഷാ വീഴ്ചകളെയും (Vulnerabilities/Bugs) പിഴവുകളെയും ചൂഷണം ചെയ്യാൻ ഹാക്കർമാർ ഉപയോഗിക്കുന്ന ഒരു കോഡ്, പ്രോഗ്രാം അല്ലെങ്കിൽ ഡാറ്റയാണ് എക്സ്പ്ലോയിറ്റ് (Exploit) എന്നത്).
ബ്ലാക്ക്-ബോക്സ് ടെസ്റ്റിംഗ്: സോഴ്‌സ് കോഡ് ഇല്ലാതെ നടത്തിയ പരിശോധനയിൽ 40.3% വൾനറബിലിറ്റി റീകോൾ റേറ്റ് കൈവരിക്കാൻ മോഡലിന് സാധിച്ചു.
സുരക്ഷാ മാനദണ്ഡങ്ങളും മുൻകരുതലുകളും: വളരെ സങ്കീർണമായ ശേഷികൾ ഉള്ളതിനാൽ, ഓപ്പൺ എഐ തങ്ങളുടെ സുരക്ഷാ ചട്ടക്കൂടിൽ ഇതിന്റെ റിസ്ക് റേറ്റിംഗ് 'ഹൈ' എന്നതിൽ നിന്ന് 'ക്രിട്ടിക്കൽ' (Critical) ആയി ഉയർത്തിയിട്ടുണ്ട്. ദുരുപയോഗം തടയുന്നതിനായി തുടർച്ചയായ മിസ്അലൈൻമെന്റ് നിരീക്ഷണം, ഐ.പി അലോലിസ്റ്റിംഗ് എന്നിവ ഏർപ്പെടുത്തിയിരിക്കുന്നു. 'ExploitGym Honeypot'-ൽ 99.93% സമയവും നിശ്ചിത സുരക്ഷാ പരിധികൾക്കുള്ളിൽ നിന്ന് പ്രവർത്തിക്കാൻ മോഡലിന് കഴിഞ്ഞു.
ലഭ്യത: പ്രാരംഭ ഘട്ടത്തിൽ തിരഞ്ഞെടുത്ത സൈബർ സുരക്ഷാ പങ്കാളികൾക്കും എന്റർപ്രൈസ് സെക്യൂരിറ്റി ടീമുകൾക്കും കോഡെക്സ് (Codex), എ.പി.ഐ (API) പ്ലാറ്റ്‌ഫോമുകൾ വഴിയാണ് GPT-6 സൈബർ ലഭ്യമാക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine