കൗമാരക്കാരനെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ച ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയിൽ രക്ഷാകർതൃ നിയന്ത്രണങ്ങൾ ഉൾപ്പെടുത്തുമെന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ ഓപ്പൺഎഐ അറിയിച്ചു. ചാറ്റ്ജിപിടി തങ്ങളുടെ മകൻ ആദവുമായി അടുത്ത ബന്ധം വളർത്തിയെടുത്തതായും അത് മകന്റെ ആത്മഹത്യയ്ക്ക് കാരണമായതായും ആരോപിച്ച് മാത്യുവും മരിയ റെയ്‌നും കഴിഞ്ഞ ആഴ്ച കാലിഫോർണിയയിലെ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. 2024 നും 2025 നും ഇടയിലായി തുടര്‍ച്ചയായി ആദം ചാറ്റ് ജിപിടി ഉപയോഗിച്ചിരുന്നു.
ഒരാൾ ചാറ്റ് ജിപിടി ഉപയോഗിക്കുമ്പോൾ മറുവശത്ത് ഏതോ ഒരാളുമായി ചാറ്റ് ചെയ്യുന്നത് പോലെയാണ് തോന്നുന്നത്. കാലക്രമേണ ആദാമിനെപ്പോലുള്ള കൗമാരക്കാര്‍ സ്വകാര്യ ജീവിതത്തെക്കുറിച്ച് കൂടുതൽ വിവരങ്ങള്‍ പങ്കിടാൻ തുടങ്ങുന്നു. ഒടുവിൽ, എല്ലാ ഉത്തരങ്ങളും ഉള്ളതായി തോന്നുന്ന ചാറ്റ്ബോട്ടില്‍ നിന്ന് ഉപദേശവും നിര്‍ദേശങ്ങളും തേടുന്നതിലേക്ക് നയിക്കുന്നു.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പാരന്റൽ കൺട്രോൾ സവിശേഷത ഓപ്പണ്‍എഐ അവതരിപ്പിക്കുന്നത്.
രക്ഷാകർതൃ നിയന്ത്രണ സവിശേഷതയിലൂടെ രക്ഷിതാക്കൾക്ക് ചെയ്യാനാകുന്ന കാര്യങ്ങള്‍ ഇവയാണ്.
ഒരു ഇമെയിൽ ക്ഷണത്തിലൂടെ അവരുടെ അക്കൗണ്ട് കൗമാരക്കാരന്റെ അക്കൗണ്ടുമായി ബന്ധിപ്പിക്കുക.
ചാറ്റ് ജിപിടി കൗമാരക്കാരോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് നിയന്ത്രിക്കുക. ഇതിനായി ഡിഫോൾട്ടായി ഓണായിരിക്കുന്ന പ്രായത്തിനനുസരിച്ചുള്ള മോഡൽ പെരുമാറ്റ നിയമങ്ങൾ ( age-appropriate model behaviour rules) ഉപയോഗിക്കാവുന്നതാണ്.
ഏതൊക്കെ സവിശേഷതകൾ പ്രവർത്തനരഹിതമാക്കണമെന്ന് രക്ഷിതാക്കൾക്ക് നിയന്ത്രിക്കാവുന്നതാണ്. മെമ്മറി, ചാറ്റ് ചരിത്രം എന്നിവയുൾപ്പെടെ ഇത്തരത്തില്‍ പ്രവർത്തനരഹിതമാക്കാം.
കൗമാരക്കാരൻ കടുത്ത ദുരിതത്തിലാണെന്ന് ചാറ്റ് ജിപിടി കണ്ടെത്തുമ്പോൾ രക്ഷിതാക്കള്‍ക്ക് അറിയിപ്പുകൾ ലഭിക്കുന്നതാണ്. വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും ഈ സവിശേഷതയിലൂടെ ലഭിക്കും.
OpenAI to introduce parental controls in ChatGPT following teen suicide allegations.
Read DhanamOnline in English
Subscribe to Dhanam Magazine