Image: oppo.com 
Tech

അതിവേഗ ചാര്‍ജിംഗുമായി ഓപ്പോ എഫ്23 5ജി ഇന്ത്യയിലെത്തി; മെയ് 18 മുതല്‍ വാങ്ങാം

8 ജിബി റാമും 256 ജിബി സ്റ്റോറേജുമുണ്ട്

Dhanam News Desk

ഓപ്പോ എഫ്23 (Oppo F23) സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 6.72 ഇഞ്ച് ഫുള്‍ എച്ച്.ഡി+ എല്‍.ടി.പി.എസ് എല്‍.സി.ഡി ഡിസ്‌പ്ലേയ്ക്ക് 91.4% സ്‌ക്രീന്‍ ടൂ ബോഡി റേഷ്യോയും ഓപ്പോ എഫ്23 5ജിയില്‍ ഉണ്ട്. ഈ ഡിസ്‌പ്ലെയില്‍ സുരക്ഷയ്ക്കായി പാണ്ട ഗ്ലാസ് പ്രൊട്ടക്ഷനാണുള്ളത്. 67W അതിവേഗ ചാര്‍ജിംഗ് ശേഷിയുള്ള 5,000 എം.എ.എച്ച് ആണ് ഇതിന്റെ ബാറ്ററി. ഇത് വെറും 44 മിനിറ്റിനുള്ളില്‍ 100 ശതമാനവും വെറും 18 മിനിറ്റിനുള്ളില്‍ 50 ശതമാനവും ചാര്‍ജ് ചെയ്യാന്‍ കഴിയും.

സ്റ്റോറേജ്

8 ജിബി റാമും 256 ജിബി സ്റ്റോറേജുമായി എത്തിയിരിക്കുന്ന ഈ ഫോണിന്റെ പ്രോസസ്സര്‍ സ്‌നാപ്ഡ്രാഗണ്‍ 695 ആണ്. ഓപ്പോ എഫ്23 5ജിയില്‍ സ്റ്റോറേജ് എക്‌സ്പാന്‍ഡ് ചെയ്യാന്‍ മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ടും കമ്പനി നല്‍കിയിട്ടുണ്ട്.  1 ടിബി വരെ സ്റ്റോറേജ്  എക്‌സ്പാന്‍ഡ് ചെയ്യാം.

ട്രിപ്പിള്‍ റിയര്‍ ക്യാമറ

64 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ വരുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനമാണ് ഇതിനുള്ളത്. 2 മെഗാപിക്‌സല്‍ മോണോ സെന്‍സര്‍, 2 മെഗാപിക്‌സല്‍ മൈക്രോ സെന്‍സര്‍ എന്നിവയും ഉള്‍പ്പെടുന്നു. സെല്‍ഫികള്‍ക്കും വീഡിയോകള്‍ക്കും 32 എംപി സെല്‍ഫി ഷൂട്ടറാണുള്ളത്.

വില 24,999 രൂപ

ബോള്‍ഡ് ഗോള്‍ഡ്, കൂള്‍ ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ഓപ്പോ എഫ്23 5ജി ലഭ്യമാകും. 24,999 രൂപയാണ് ഇതിന്റെ വില. മെയ് 18 മുതല്‍ ഓപ്പോ സ്റ്റോര്‍, ആമസോണ്‍ എന്നിവയിലൂടെ വാങ്ങാം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT