അടുത്ത തലമുറ ഏജന്റിക് എഐ പ്ലാറ്റ്ഫോമായ 'പ്രാഗ്മാക്സ് എഐ' ഔദ്യോഗികമായി പുറത്തിറക്കി. ധനം ബിസിനസ് സമ്മിറ്റിനോടനുബന്ധിച്ച് നടന്ന എക്സ്‌പോയില്‍ വെച്ചായിരുന്നു ലോഞ്ചിങ്.
കേവലം പ്രോംപ്റ്റുകള്‍ക്ക് മറുപടി നല്‍കുന്ന പരമ്പരാഗത എഐ രീതികളില്‍ നിന്ന് വ്യത്യസ്തമായി, സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ കഴിയുന്ന ഇന്റലിജന്റ് ഏജന്റുകളാണ് ഇതിന്റെ സവിശേഷത.
സ്ഥാപനങ്ങളിലെ നിലവിലുള്ള ഇആര്‍പി,സിആര്‍എം, എച്ച്ആര്‍എംഎസ് തുടങ്ങിയ സംവിധാനങ്ങളുമായി എളുപ്പത്തില്‍ സംയോജിച്ച് പ്രവര്‍ത്തിക്കാന്‍ ഇതിന് സാധിക്കും.
മനുഷ്യപ്രയത്‌നം കുറച്ച്, ജീവനക്കാര്‍ക്കൊപ്പം ഒരു 'ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്സ്' ആയി പ്രവര്‍ത്തിച്ച് ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാന്‍ ഈ പ്ലാറ്റ്ഫോം സഹായിക്കുന്നു.
ഗതാഗതം, ലോജിസ്റ്റിക്‌സ്, ഷിപ്പിങ് എന്നിവയില്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഡോക്യുമെന്റേഷന്‍ ഓട്ടോമേറ്റ് ചെയ്യാനും വെയര്‍ഹൗസ് മാനേജ്മെന്റ് കാര്യക്ഷമമാക്കാനും ചരക്കുനീക്കങ്ങള്‍ തത്സമയം നിരീക്ഷിക്കാനും ഈ എഐ ഏജന്റുകള്‍ക്ക് സാധിക്കും.
എഫ്എംസിജി, റീറ്റെയ്ല്‍, ആരോഗ്യം, ടെലികമ്മ്യൂണിക്കേഷന്‍ തുടങ്ങി ഏത് മേഖലയിലും ഇത് പ്രയോജനപ്പെടുത്താവുന്നതാണ്. ഇന്ത്യയില്‍ എല്ലായിടങ്ങളിലും യുഎഇ അടക്കമുള്ള ജിസിസി രാജ്യങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.
വിവരങ്ങള്‍ക്ക്: support@pragmachs.in, വെബ്സൈറ്റ്: ai.pragmachs.com
Read DhanamOnline in English
Subscribe to Dhanam Magazine