റിയല്‍മിയുടെ ഏറ്റവും പുതിയ എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണ്‍ ആയ സി30 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. രണ്ട് വേരിയന്റുകളില്‍ എത്തുന്ന ഫോണിന്റെ 2 ജിബി റാമുള്ള മോഡലിന് 7,499 രൂപയാണ് വില. 3 ജിബി വേരിയന്റ് 8,299 രൂപയ്ക്ക് ലഭിക്കും.
ഇരുമോഡലുകള്‍ക്കും 32 ജിബി സ്‌റ്റോറേജാണ് നല്‍കിയിരിക്കുന്നത്. ജൂണ്‍ 27 മുതല്‍ റീട്ടെയില്‍ ഷോറുമുകളില്‍ നിന്നും ഫ്‌ലിപ്കാര്‍ട്ട്, റിയല്‍മി.കോം എന്നീ വെബ്‌സൈറ്റുകളില്‍ നിന്നും ഫോണ്‍ വാങ്ങാം.
ബാംബൂ ഗ്രീന്‍, ഡെനിം ബ്ലാക്ക്, ലേക്ക് ബ്ലൂ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. റെഡ്മി 10എ, ടെക്‌നോ സ്പാര്‍ക്ക് ഗോ, സാംസംഗ് ഗ്യാലക്‌സി എ03 കോര്‍ എന്നീ മോഡലുകളോടാണ് സി30 മത്സരിക്കുക.
Realme C30 സവിശേഷതകള്‍
6.5 ഇഞ്ചിന്റെ എച്ച്ഡി+ ഡിസിപ്ലെയിലാണ് ഫോണ്‍ എത്തുന്നത്. 20:9 ആണ് ഡിസ്‌പ്ലെയുടെ ആസ്‌പെക്ട് റേഷ്യോ. ആന്‍ഡ്രോയിഡ് 11 ഗോയെ അടിസ്ഥാനമാക്കിയുള്ള റിയല്‍മി യുഐ ഗോ എഡീഷനിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
ഒക്ടാകോര്‍ യൂണിസോക് T612 SoC പ്രൊസസറാണ് ഈ എന്‍ട്രി ലെവല്‍ മോഡലില്‍ റിയല്‍മി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 1.82 Ghz ആണ് ക്ലോക്ക് സ്പീഡ്. എച്ച്ഡിആര്‍ മോഡാട് കൂടിയ 8 മെഗാപിക്‌സലിന്റെ ക്യാമറയാണ് ഫോണിന്. 5 എംപിയുടേതാണ് സെല്‍ഫി ക്യാമറ. എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഫോണിന്റെ മെമ്മറി ഒരു ടിബി വരെ വര്‍ധിപ്പിക്കാം.
Read DhanamOnline in English
Subscribe to Dhanam Magazine