Tech

റിയല്‍മി ജിടി 2 എത്തി; സവിശേഷതകള്‍ അറിയാം

100 ശതമാനം ചാര്‍ജിലെത്താന്‍ റിയല്‍മി ജിടി 2ന് 33 മിനിട്ട് മതിയെന്നാണ് കമ്പനിയുടെ അവകാശവാദം

Dhanam News Desk

റിയല്‍മിയുടെ ഏറ്റവും പുതിയ മോഡല്‍ Realme ജിടി 2 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഈ വര്‍ഷം ജനുവരിയില്‍ ചൈനയില്‍ റിയല്‍മി ജിടി 2 പ്രൊയ്‌ക്കൊപ്പം അവതരിപ്പിച്ച മോഡലാണ് ഇപ്പോള്‍ ഇന്ത്യയിലേക്ക് എത്തുന്നത്. രണ്ട് വേരിയന്റുകളില്‍ റിയല്‍മി ജിടി 2 വാങ്ങാം.

8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 34,999 രൂപയാണ് വില. 38,999 രൂപയാണ് 12 ജിബി+ 256 ജിബി മോഡലിന്. ഏപ്രില്‍ 28ന് ഫ്‌ലിപ്കാര്‍ട്ടിലൂടെയും റിയല്‍മി.കോമിലൂടെയും ഫോണിന്റെ വില്‍പ്പന ആരംഭിക്കും.

ഷവോമി 11ടി പ്രൊ ആയിരിക്കും റിയല്‍മി ജിടി 2ന്റെ മുഖ്യ എതിരാളി. ഐക്യൂ 9 എസ്ഇ, വിവോ വി23 5ജി, ഓപ്പോ റെനോ 7 പ്രൊ 5ജി തുടങ്ങിയവയെല്ലാം റിയല്‍മിയുടെ മാതൃസ്ഥാപനമായ ബിബികെ ഇലക്ട്രോണിക്‌സ് സമാനമായ വില നിലവാരത്തില്‍ പുറത്തിറക്കുന്ന മോഡലുകളാണ്.

Realme GT 2 സവിശേഷതകള്‍
  • 6.2 ഇഞ്ചിന്റെ ഫുള്‍ എച്ച്ഡി+ AMOLED ഡിസ്‌പ്ലെയാണ് റിയല്‍മി ജിടി 2ന് നല്‍കിയിരിക്കുന്നത്. 120 ഹെര്‍ട്‌സ് ആണ് റിഫ്രഷ് റേറ്റ്. സ്‌നാപ് ഡ്രാഗണ്‍ 888 SoC പ്രൊസസറാണ് ഫോണിന്റെ കരുത്ത്. ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമായി ഇറങ്ങുന്ന റിയല്‍മി യുഐ 3.0 ഒഎസിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.
  • 50 എംപിയുടെ പ്രധാന സെന്‍സര്‍, 8 എംപിയുടെ വൈഡ് ആംഗിള്‍, 2 എംപിയുടെ മാക്രോ ഷൂട്ടര്‍ എന്നിവ അടങ്ങിയ ട്രിപിള്‍ ക്യാമറ സെറ്റപ്പ് ആണ് ഫോണില്‍ റിയല്‍മി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 16 എംപിയുടേതാണ് സെല്‍ഫി ക്യാമറ. 65 വാട്ടിന്റെ സൂപ്പര്‍ഡാര്‍ട്ട് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്ന 5000 എംഎഎച്ചിന്റെ ബാറ്ററിയാണ് ഫോണിന്. പൂജ്യത്തില്‍ നിന്ന് 100 ശതമാനം ചാര്‍ജിലെത്താന്‍ 33 മിനിട്ടാണ് കമ്പനി അവകാശപ്പെടുന്ന സമയം ദൈര്‍ഘ്യം. 199.8 ഗ്രാമാണ് ഫോണിന്റെ ഭാരം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT