Tech

ഫീച്ചറുകളാല്‍ സമ്പന്നം, ഇത് റിയല്‍മി എക്‌സ്2

Dhanam News Desk

റിയല്‍മിയുടെ ആദ്യത്തെ പ്രീമിയം സ്മാര്‍ട്ട്‌ഫോണായ എക്‌സ്2 ചൈനയില്‍ അവതരിപ്പിച്ചു. 2.9 ഗിഗാഹെര്‍ട്‌സ് സ്‌നാപ്പ്ഡ്രാഗണ്‍ 855 പ്ലസ് പ്രോസസറോടെയാണ് ഇത് എത്തിയിരിക്കുന്നത്. ചൈനയില്‍ ഇതിന്റെ വില ആരംഭിക്കുന്നത് 26,000 രൂപയിലാണ്. ഇന്ത്യയില്‍ ഡിസംബറോടെ എത്തും.

മൂന്ന് വേരിയന്റുകളോടെയാണ് എക്‌സ് 2 എത്തുന്നത്. ആറ് ജിബി റാം 64 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് സൗകര്യങ്ങളാണ് അടിസ്ഥാന മോഡലിനുള്ളത്. റിയല്‍മി എക്‌സ്2 പ്രോ എട്ട് ജിബി റാം+128 ജിബി ഇന്റേണല്‍ മെമ്മറി, 12 ജിബി റാം + 256 ജിബി ഇന്റേണല്‍ മെമ്മറി എന്നിങ്ങനെ രണ്ട് വകഭേദങ്ങളോടെയാണ്  വരുന്നത്. ഇവയുടെ വില യഥാക്രമം 28100 രൂപയും 32,200 രൂപയുമാണ്.

ആറര ഇഞ്ച് FHD+ സൂപ്പര്‍ അമോള്‍ഡ് ഡിസ്‌പ്ലേയാണ് ഇതിന്റേത്. റിയല്‍മി എക്‌സ്2 പ്രോയുടേത് 64 മെഗാപിക്‌സല്‍ ക്വാഡ് കാമറയാണ്. മുന്‍കാമറ 16 മെഗാപിക്‌സലാണ്. വെറും 35 മിനിറ്റുകൊണ്ട് മുഴുവന്‍ ചാര്‍ജ് ആകുന്ന 4000 mAh സൂപ്പര്‍ ഫാസ്റ്റ് ബാറ്ററിയാണ് മറ്റൊരു സവിശേഷത. എക്‌സ് 2 പ്രോയ്ക്ക് ഡോള്‍ബി അറ്റ്‌മോസ് സപ്പോര്‍ട്ടോട് കൂടിയ സ്റ്റീരിയോ സ്പീക്കറുകളാണുള്ളത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT