ലോകത്താദ്യമായി നാല് ലെൻസുകളുള്ള ക്യാമറ ഘടിപ്പിച്ച സ്മാർട്ട് ഫോൺ അവതരിപ്പിച്ചിരിക്കുകയാണ് സാംസംഗ്.
ഈയിടെ പുറത്തിറക്കിയ സാംസംഗിന്റെ പുതിയ ഗാലക്‌സി എ-9 ലാണ് നാല് ലെൻസുകളുള്ള ഈ 47 മെഗാപിക്സൽ ക്യാമറ. ഫോണിന്റെ പിൻ ഭാഗത്താണിത്.
ഫോൺ നവംബറിൽ ഇന്ത്യയിൽ അവതരിപ്പിക്കും. വില അപ്പോൾ പ്രഖ്യാപിക്കും.
ലെൻസുകൾ: 1) 24 മെഗാപിക്സൽ പ്രൈമറി സെൻസർ, f/1.7 അപ്പർച്ചർ
2) 5 മെഗാപിക്സൽ സെൻസർ (കൂടുതൽ ഡെപ്ത് ലഭിക്കാൻ), f/2.2
3) 8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ സെൻസർ (120 ഡിഗ്രി വ്യൂ)
4) 10 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ്, f/2.4
Read DhanamOnline in English
Subscribe to Dhanam Magazine