സാംസംഗിന്റെ നാല് ലെൻസുകളുള്ള ക്യാമറ ഘടിപ്പിച്ച സ്മാർട്ട് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു.
സാംസംഗിന്റെ പുതിയ ഗാലക്‌സി എ-9 ലാണ് നാല് ലെൻസുകളുള്ള ഈ 47 മെഗാപിക്സൽ ക്യാമറ. ഫോണിന്റെ പിൻ ഭാഗത്താണിത്. ഇതുപയോഗിച്ച് അൾട്രാ വൈഡ് ആംഗിൾ ടെലിഫോട്ടോ ഷോട്ടുകൾ എടുക്കാൻ സാധിക്കും.
തുടക്ക വില 36,999 രൂപയാണ്. 6GB റാം ഉള്ള ബേസ് മോഡലിന്റെ വിലയാണിത്. കൂടിയ പതിപ്പിന് (8GB റാം) 39,999 രൂപയും.
ഇന്നുമുതൽ പ്രീ-ബുക്കിംഗ് ആരംഭിക്കും. ആമസോൺ, ഫ്ലിപ്കാർട്ട്, എയർടെലിന്റെ ഓൺലൈൻ സ്റ്റോർ, സാംസംഗ് ഇ-സ്റ്റോർ എന്നീ സൈറ്റുകളിലാണ് പ്രീ-ബുക്കിംഗ് നടക്കുക. നവംബർ 28 മുതൽ എല്ലാ വിപണികളിലും ലഭ്യമാകും.
ലെൻസുകൾ: 1) 24 മെഗാപിക്സൽ പ്രൈമറി സെൻസർ, f/1.7 അപ്പർച്ചർ
2) 5 മെഗാപിക്സൽ സെൻസർ (കൂടുതൽ ഡെപ്ത് ലഭിക്കാൻ), f/2.2
3) 8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ സെൻസർ (120 ഡിഗ്രി വ്യൂ)
4) 10 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ്, f/2.4
Read DhanamOnline in English
Subscribe to Dhanam Magazine