2013-14ന് ശേഷം ആദ്യമായി ഇന്ത്യന്‍ വിപണിയില്‍ ലാപ്‌ടോപ്പുകള്‍ അവതരിപ്പിച്ച് സാംസംഗ്. ഇന്ത്യന്‍ വിപണിയിലേക്കുള്ള തിരുച്ചുവരവില്‍ ഗ്യാലക്‌സി സീരിസിലെ ആറ് മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്. മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് -2022ല്‍ പുറത്തിറക്കിയ മോഡലുകളാണ് ഇന്ത്യയില്‍ എത്തിയത്.
Galaxy Book2 Pro 360, Galaxy Book2 Pro, Galaxy Book2 360, Galaxy Book Go, Galaxy Book2 and Galaxy Book2 Business എന്നിവയാണ് സാംസംഗ് പുറത്തിറക്കിയ ലാപ്‌ടോപ്പുകള്‍. ഏറ്റവും വില കുറഞ്ഞ മോഡലായ ഗ്യാലക്‌സി ബുക്ക് ഗോയ്ക്ക് 38,990 രൂപയാണ് വില. ഗ്യാലക്‌സി ബുക്ക് 2 65,990 രൂപ മുതല്‍ ലഭിക്കും.
99,999 രൂപ മുതലാണ് ഗ്യാലക്‌സി ബുക്ക് 2 360യുടെ വില ആരംഭിക്കുന്നത്. ബുക്ക്2 ബിസിനസിന് 1,04,990 രൂപയിലും ബുക്ക് 2 പ്രൊയ്ക്ക് 106,990 രൂപയിലുമാണ് വില ആരംഭിക്കുന്നത്. ഏറ്റവും ഉയര്‍ന്ന മോഡലായ ഗ്യാലക്‌സി ബുക്ക്2 പ്രൊ 360യ്ക്ക 1,15,990 രൂപ മുതലാണ് വില. ഇന്ന് മുതല്‍ ആമസോണിലൂടെയും സാംസംഗ് വെബ്‌സൈറ്റിലൂടെയും ലാപ്‌ടോപ്പുകള്‍ പ്രീബുക്ക് ചെയ്യാം. സ്‌പെസിഫിക്കേഷന്‍സ് അനുസരിച്ച് ഓരോ മോഡലും വ്യത്യസ് വിലയില്‍ ലഭിക്കും. എല്ലാ മോഡലുകളും വിന്‍ഡോസ് 11ല്‍ ആണ് എത്തുന്നത്.
ഗ്യാലക്‌സി ബുക്ക്2 പ്രൊ 360, 13.3 ഇഞ്ച്, 15.6 ഇഞ്ച് എന്നിങ്ങനെ രണ്ട് മോഡലുകളില്‍ ലഭ്യമാണ്. 15.6 ഇഞ്ചിന്റേതില്‍ i7 പ്രൊസസര്‍ മാത്രമാണ് ഉള്ളത്. 16 ജിബി റാമും 512 ജിബി സ്‌റ്റോറേജുമാണ് ഗ്യാലക്‌സി ബുക്ക്2 പ്രൊ 360യ്ക്ക് സാംസംഗ് നല്‍കുന്നത്. 14 ഇഞ്ചിന്റെ സക്രീന്‍ ആണ് ബുക്ക് ഗോയ്ക്ക്. സ്‌നാപ്ഡ്രാഗണ്‍ 7c gen2 കംപ്യൂട്ടര്‍ പ്ലാറ്റ്‌ഫോമാണ് ഈ മോഡലില്‍ ഉപയോഗിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും താരതമ്യങ്ങള്‍ക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.https://www.samsung.com/us/computing/galaxy-books/compare/
Read DhanamOnline in English
Subscribe to Dhanam Magazine