Tech

ക്രിപ്‌റ്റോ ലോകത്തോട് വിടപറയാന്‍ ഒരുങ്ങി ഷിബ സ്ഥാപകന്‍ റിയോഷി

മെറ്റാവേഴ്‌സ് പ്രോജക്ട് ഷിബറിയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഷിബ വ്യാപിപ്പിക്കാന്‍ ഒരുങ്ങുമ്പോഴാണ് റിയോഷിയുടെ പ്രഖ്യാപനം

Dhanam News Desk

ഷിബ കോയിന്റെ (shiba inu) അഞ്ജാത സ്ഥാപകന്‍ റിയോഷി ക്രിപ്‌റ്റോ മേഖല ഉപേക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. മീഡിയം പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച കുറുപ്പിലാണ് റിയോഷി (Riyoshi) ക്രിപ്‌റ്റോയില്‍ നിന്ന് പിന്‍വാങ്ങുന്നതായി സൂചന നല്‍കിയത്. 'ഞാന്‍ പ്രധാനപ്പെട്ട ആളല്ല. മുന്‍കൂട്ടി അറിയിക്കാതെ ഞാന്‍ ഒരുദിവസം പോവും. ഷിബയുമായി മുന്നോട്ട് പോവുക' റിയോഷി മീഡിയത്തില്‍ കുറിച്ചു.

എന്നാല്‍ മീഡിയത്തിലെ പോസ്റ്റ് തട്ടിപ്പ് ആകാമെന്നാണ് വിലയിരുത്തല്‍. അതേ സമയം 200,000ല്‍ അധികം പേര്‍ പിന്തുടരുന്ന റിയോഷിയുടെ ട്വിറ്റര്‍ അക്കൗണ്ടിലെ ട്വീറ്റുകളെല്ലാം ഡിലീറ്റ് ചെയ്ത നിലയിലാണ്. അതേ സമയം റിയോഷി പിന്മാറിയാലും ഷിബയെ അതൊന്നും ബാധിക്കില്ലെന്ന് ലീഡ് ഡെവലപ്പര്‍ ശൈതോഷി കുസാമ വ്യക്തമാക്കി.

നിലവില്‍ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച് വസീറെക്‌സില്‍ 0.32 ശതമാനം ഇടിഞ്ഞ് 0.000949 രൂപയാണ് ഷിബയുടെ വില. ഷിബയുടെ മെറ്റാവേഴ്‌സ് പ്രോജക്ട് ഷിബറിയം അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്നതിനിടയലാണ് റിയോഷിയുടെ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. കോയിന്‍മാര്‍ക്കറ്റ്ക്യാപ്പില്‍ റാങ്കിംഗില്‍ 16-ാം സ്ഥാനത്താണ് ഷിബ. ഏകദേശം 50,140 കോടി രൂപയാണ് ഈ ക്രിപ്‌റ്റോയുടെ വിപണി മൂല്യം. 549 ട്രില്യണിലധികം ഷിബ കോയിനുകള്‍ പ്രചാരത്തിലുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT