ഇലക്ട്രോണിക് സൗണ്ട് ഡിവൈസുകളിലൂടെ സജീവമായ സൗണ്ട് വണ്‍ എന്ന ബ്രാന്‍ഡില്‍ നിന്നും പുറത്തിറങ്ങിയ ഏറ്റവും പുതിയ പവര്‍ ബാങ്ക് ആണ് ഗാഡ്ജറ്റ് ലോകത്തെ ഏറ്റവും പുതിയ സംസാര വിഷയം. 10000 എംഎഎച്ച് ഉള്ള ഈ പോര്‍ട്ടബിള്‍ പവര്‍ ചാര്‍ജറിന് 999 രൂപ മാത്രമാണ് വില. ഇതൊന്നുമല്ല ഈ പവര്‍ ബാങ്കിനെ വ്യത്യസ്തനാക്കുന്നത്. സംഭവം വാലറ്റില്‍ ഒതുങ്ങുന്ന ക്രെഡിറ്റ് കാര്‍ഡിന്റെയോ ഡെബിറ്റ് കാര്‍ഡിന്റെയോ അത്രമാത്രമേ ഉള്ളു. നിലവില്‍ ഈ വിലയില്‍ ഉള്ള പവര്‍ബാങ്കുകളില്‍ ഏറ്റവും കുഞ്ഞന്‍ പവര്‍ ബാങ്കാണ് ഇത്.
ഹോങ് കോങ് കമ്പനിയായ സൗണ്ട് വണിന്റെ പേരില്‍ തന്നെ ഇറങ്ങുന്ന ഈ പവര്‍ ബാങ്ക് ഉയര്‍ന്ന ഗുണമേന്മയിലുള്ള ലിഥിയം പോളിമര്‍ സെല്ലുകൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine