Tech

സുന്ദര്‍ പിച്ചൈയുടെ വാര്‍ഷിക പ്രതിഫലം 24.2 കോടി ഡോളര്‍

Dhanam News Desk

ആല്‍ഫബെറ്റ് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയ്ക്ക് ശമ്പള ഇനത്തിലും ഓഹരി വിഹിത ഇനത്തിലുമായുള്ള വാര്‍ഷിക പ്രതിഫലം 24.2 കോടി ഡോളര്‍ വരും. അതായത് 1721 കോടി രൂപ.

കമ്പനിയുടെ പ്രകടനലക്ഷ്യം നിറവേറ്റുന്ന മുറയ്ക്ക് അടുത്ത മൂന്നു വര്‍ഷം കൊണ്ട് 24 കോടി ഡോളര്‍ മൂല്യമുള്ള ഓഹരി വേറെ ലഭിക്കാനും അര്‍ഹതയുണ്ടാകും. ഇതാദ്യമായാണ് കമ്പനി പ്രകടന മികവിന് ഓഹരി നല്‍കുന്നത്. ഗൂഗിളിന്റെ സഹസ്ഥാപകരായ ലാറി പേജും സെര്‍ജി ബ്രിനും സ്ഥാനമൊഴിഞ്ഞതോടെ ഈയിടെയാണ് 47 കാരനായ പിച്ചൈ തലപ്പത്തെത്തിയത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT