രാജ്യത്തെ ഐ.ടി ഭീമന്‍മാര്‍ വിദേശ ജീവനക്കാരെ നിയമിക്കുന്നതിനെതിരെ വാളെടുത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ (MAGA) ക്യാംപെയ്ന്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി യു.എസ് കമ്പനികളുടെ വിദേശ റിക്രൂട്ട്മെന്റ് നയം മാറ്റണമെന്നാണ് ട്രംപ് വാഷിംഗ്ടണ്ണില്‍ നടന്ന എ.ഐ സമിറ്റില്‍ ആവശ്യപ്പെത്.
ഗൂഗ്‌ളും മൈക്രോസോഫ്റ്റുമടക്കമുള്ള, ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നും ജീവനക്കാരെ വന്‍തോതില്‍ നിയമിക്കുന്ന കമ്പനികളെ ലക്ഷ്യമിട്ടാണ് ട്രംപിന്റെ പ്രസ്താവന. ഐ.ടി മേഖലയുടെ ആഗോളനയത്തെ വിമര്‍ശിച്ച ട്രംപ് യുഎസ് കമ്പനികള്‍ ചൈനയില്‍ ഫാക്ടറികള്‍ നിര്‍മ്മിച്ച് ഇന്ത്യയില്‍ നിന്നുള്ള ടെക് തൊഴിലാളികള്‍ക്ക് തൊഴില്‍ സൃഷ്ടിക്കുന്നതിന് പകരം രാജ്യത്ത് തന്നെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണമെന്നും പറഞ്ഞു.
അമേരിക്കയുടെ വിഭവങ്ങളും സ്വാതന്ത്ര്യവും ആസ്വാദിച്ച് ലാഭം നേടിയിട്ടും നിരവധി ടെക് സ്ഥാപനങ്ങള്‍ അമേരിക്കയ്ക്ക് പുറത്ത് വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. പ്രസിഡന്റ് ട്രംപിന്റെ കീഴില്‍, ആ കാലം കഴിയുകയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ട്രംപിന്റെ പുതിയ നീക്കത്തോടെ ഇന്ത്യന്‍ ഐ.ടി പ്രൊഫഷണലുകള്‍ നിരാശയിലാണ്. ഐ.ടി കമ്പനികളുടെ ഔട്ട്‌സോഴ്‌സിംഗ് നയങ്ങളിലും രാജ്യാന്തര റിക്രൂട്ട്‌മെന്റിലും വലിയ മാറ്റങ്ങള്‍ വരുത്താന്‍ ഇത് ഇടവരുത്തിയേക്കുമെന്നാണ് നിഗമനങ്ങള്‍.
Read DhanamOnline in English
Subscribe to Dhanam Magazine