യൂബറിന്റെ ആപ്പില്‍ ടാക്‌സി വിളിച്ചാല്‍ എത്തുന്ന കാറിന് ഡ്രൈവര്‍ ഉണ്ടാകണമെന്നില്ല. ഡ്രൈവറില്ലാത്ത റോബോ ടാക്സികള്‍ നിരത്തിലിറക്കാന്‍ പ്രമുഖ റൈഡര്‍ പ്ലാറ്റ്‌ഫോമായ യൂബര്‍ രംഗത്തെത്തി. ചൈനീസ് കമ്പനിയായ ബൈഡുവുമായി (Baidu Inc.) ചേര്‍ന്നാണ് പുതിയ സംരംഭം. ദുബൈ,അബുദബി എന്നീ നഗരങ്ങളിലാകും ആദ്യം സര്‍വീസ് തുടങ്ങുന്നത്. ഏഷ്യയിലും മിഡില്‍ ഈസ്റ്റിലും സര്‍വീസ് വ്യാപിപ്പിക്കാനാണ് യൂബര്‍ ലക്ഷ്യമിടുന്നത്.
യൂബറും ബൈഡുവും ഇതിനായി ആഗോള തലത്തിലുള്ള കരാറാണ് ഒപ്പുവെച്ചിട്ടുണ്ട്. ബൈഡു കമ്പനി നിര്‍മിക്കുന്ന അപ്പോളോ ഗോ ഓട്ടോമാറ്റിക് കാറുകളാണ് സര്‍വീസിനായി ഉപയോഗിക്കുക. യൂബര്‍ ആപ്പ് വഴിയാകും ഇവയുടെ ബുക്കിംഗ്. റോബോട്ടിക് കാറുകളുടെ സേവനത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള കമ്പനിയാണ് ബൈഡു. വിവിധ രാജ്യങ്ങളില്‍ 15 നഗരങ്ങളിലായി 1,000 റോബോ കാറുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. 1.1 കോടി ജനങ്ങള്‍ ഇതിനകം ഈ കാറുകള്‍ ഉപയോഗിച്ചതായാണ് കമ്പനി അവകാശപ്പെടുന്നത്.
ചൈനയില്‍ ഏറെ പ്രശസ്തമായ ബൈഡു കമ്പനി വിപണി പുറത്തേക്കും വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. വിവിധ രാജ്യങ്ങളില്‍ റോബോ കാറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ലൈസന്‍സിന് കാത്തിരിക്കുകയാണ്. യുഎഇയില്‍ സര്‍ക്കാര്‍ അനുമതി അന്തിമഘട്ടത്തിലാണ്. ആഗോള തലത്തില്‍ പ്രശസ്തമായ യുബറുമായുള്ള സഹകരണം ബൈഡുവിന് വളരാന്‍ സഹായമാകുമെന്നാണ് കണക്കുകൂട്ടല്‍.
Read DhanamOnline in English
Subscribe to Dhanam Magazine