രാജ്യത്തെ 1.5 കോടി ആൻഡ്രോയിഡ് ഫോണുകളെ ബാധിച്ച മാൽവെയറായ 'ഏജന്റ് സ്മിത്തി'ൽ നിന്ന് നിങ്ങളുടെ സ്മാർട്ട്ഫോണിനെ എങ്ങനെ സംരക്ഷിക്കാമെന്നതിന്റെ മാർഗരേഖ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സൈബർ ക്രൈം കോ-ഓഡിനേഷൻ സെന്റർ പുറത്തിറക്കിയിരുന്നു.
'ഏജന്റ് സ്മിത്ത്' 16 ആൻഡ്രോയിഡ് മൊബൈൽ ആപ്ലിക്കേഷനുകളെ ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന്, ഗൂഗിൾ ഇവയെ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഉപഭോക്താക്കൾ ഈ ആപ്പുകൾ ഫോണിൽ നിന്ന് ഉടൻ തന്നെ അൺഇൻസ്റ്റാൾ ചെയ്യണമെന്നാണ് അറിയിപ്പ്.
സൈബർ സെക്യൂരിറ്റി കമ്പനിയായ ചെക്ക് പോയ്‌ന്റ് ആണ് ഏജന്റ് സ്മിത്തിന്റെ സാന്നിധ്യം ആദ്യം കണ്ടെത്തിയത്. ഉപഭോക്താവിന്റെ അറിവോ ഇടപെടലുകളോ ഇല്ലാതെ, ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന ഒരു ആപ്ലിക്കേഷന്റെ സ്ഥാനത്ത് പ്രവർത്തിക്കുകയും ഉപഭോക്താവിന്റെ വിവരങ്ങൾ ചോർത്തുകയും ചെയ്യുകയാണ് മാൽവെയർ ചെയ്യുന്നത്.
9Apps എന്ന തേർഡ് പാർട്ടി ആപ്പ് സ്റ്റോറിൽ നിന്നാണ് ആദ്യമായി ഈ മാൽവെയർ ഡൗൺലോഡ് ചെയ്യപ്പെട്ടത്.
Read DhanamOnline in English
Subscribe to Dhanam Magazine