Tech

വിവോയുടെ വമ്പൻ ഇന്ത്യ ലോഞ്ച്; X Fold 6, V80, S2 FE ഫോണുകൾ എത്തി, ഒപ്പം മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റും

പുതിയ മോഡലുകളില്‍ ഏറ്റവും പ്രീമിയം Vivo X Fold 6 ആണ്. ഇന്ത്യയില്‍ 12GB റാം, 512GB സ്റ്റോറേജ് മോഡലിന് 2,19,999 രൂപയാണ് വില

Dhanam News Desk

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോ ഇന്ത്യയില്‍ മൂന്ന് പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ അവതരിപ്പിച്ചു. പ്രീമിയം ഫോള്‍ഡബിള്‍ മോഡലായ Vivo X Fold 6, ക്യാമറയ്ക്ക് പ്രാധാന്യം നല്കിയുള്ള Vivo V80, വലിയ ബാറ്ററി ശേഷിയുമായി എത്തുന്ന Vivo S2 FE എന്നിവയാണ് വിവോ നെക്‌സ്റ്റ് പരിപാടിയില്‍ അവതരിപ്പിച്ചത്.

X Fold 6: വില 2.20 ലക്ഷത്തിനടുത്ത്

പുതിയ മോഡലുകളില്‍ ഏറ്റവും പ്രീമിയം Vivo X Fold 6 ആണ്. ഇന്ത്യയില്‍ 12GB റാം, 512GB സ്റ്റോറേജ് മോഡലിന് 2,19,999 രൂപയാണ് വില. ഒക്ടോബര്‍ 13 മുതല്‍ വില്‍പന ആരംഭിക്കും. Nebula Teal, Prism Black നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാകുന്നത്.

ഫോണ്‍ തുറക്കുമ്പോള്‍ 8.02 ഇഞ്ച് AMOLED ഡിസ്പ്ലേയും പുറത്ത് 6.51 ഇഞ്ച് AMOLED കവര്‍ ഡിസ്പ്ലേയുമാണ് ലഭിക്കുന്നത്. രണ്ടിലും 120Hz റിഫ്രഷ് റേറ്റുണ്ട്. MediaTek Dimensity 9500 Super Edition പ്രോസസറാണ് ഫോണിന് കരുത്തേകുന്നത്.

V80: ക്യാമറയ്ക്കും ബാറ്ററിക്കും ഊന്നല്‍

Vivo V80യില്‍ 6.59 ഇഞ്ച് AMOLED ഡിസ്പ്ലേയും 144Hz റിഫ്രഷ് റേറ്റുമുണ്ട്. Qualcomm Snapdragon 7 G-en 4 പ്രോസസറും 7,200mAh ബാറ്ററിയും 90W ഫാസ്റ്റ് ചാര്‍ജിംഗുമാണ് മറ്റ് പ്രധാന സവിശേഷതകള്‍. ZEISS ബ്രാന്‍ഡഡ് ക്യാമറ സംവിധാനമാണ് കമ്പനി ഈ മോഡലില്‍ മുന്നോട്ടുവയ്ക്കുന്നത്.

8GB റാം, 128GB സ്റ്റോറേജ് പതിപ്പിന് 62,999 രൂപ മുതലാണ് വില. 8GB+256GB പതിപ്പിന് 69,999യും 8GB+512GB പതിപ്പിന് 79,999 രൂപയും വില വരും. ഒക്ടോബര്‍ 13 മുതല്‍ ഫോണ്‍ വില്‍പനയ്‌ക്കെത്തും.

പരിപാടിയില്‍ Vivo Vision Discovery Edition മിക്‌സഡ് റിയാലിറ്റി ഹെഡ്സെറ്റും കമ്പനി പ്രദര്‍ശിപ്പിച്ചു. രണ്ട് Micro-OLED ഡിസ്പ്ലേകളും Qualcomm Snapdragon XR2+ Gen 2 പ്ലാറ്റ്ഫോമും ഉപയോഗിക്കുന്ന ഉപകരണം കണ്ണിന്റെയും കൈകളുടെയും ചലനങ്ങള്‍ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT