Image:dhanamfile/canva 
Tech

വോഡഫോണ്‍ ഐഡിയ 5ജി ഇനിയും വൈകിയേക്കും; നിബന്ധന വച്ച് എറിക്‌സണും നോക്കിയയും

5ജിയുടെ സാങ്കേതിക ഉപകരണങ്ങള്‍ ലഭിക്കുന്നതിനായി മറ്റ് കമ്പനികളുമായും ചര്‍ച്ച നടത്തുന്നുണ്ട്

Dhanam News Desk

വോഡഫോണ്‍ ഐഡിയയ്ക്ക് (Vi) ഇന്ത്യയില്‍ 5ജി സേവനം ലഭിക്കുന്നതിനായി 5ജി സാങ്കേതിക ഉപകരണങ്ങള്‍ കടമായി നല്‍കില്ലെന്ന് എറിക്‌സണ്‍, നോക്കിയ എന്നീ കമ്പനികള്‍. ഇതിനോടകം 3,500-4000 കോടി രൂപ വായ്പാ കുടിശികയുള്ളതിനാലാണ് വായ്പയായി അവ നല്‍കാനാകില്ലെന്ന് ഇരു കമ്പനികളും വോഡഫോണ്‍ ഐഡിയയെ അറിയിച്ചതെന്ന് 'ഇക്കണോമിക് ടൈംസ്' റിപ്പോര്‍ട്ട് ചെയ്തു.

മറ്റ് കമ്പനികളുമായും ചര്‍ച്ച

വോഡഫോണ്‍ ഐഡിയക്ക് 5ജി ആരംഭിക്കുന്നതിനായി 5ജി സാങ്കേതിക ഉപകരണങ്ങള്‍ വാങ്ങേണ്ടതുണ്ട്. ഇപ്പോള്‍ അവ വാങ്ങാനായാല്‍ നവംബര്‍-ഡിസംബറിനുള്ളില്‍ 5ജി ആരംഭിക്കാനാകുമെന്ന് കമ്പനി അറിയിച്ചു. അല്ലെങ്കില്‍ 2024 വരെ കമ്പനി 5ജിക്കായി കാത്തിരിക്കേണ്ടി വന്നേക്കും.

5ജിയുടെ സാങ്കേതിക ഉപകരണങ്ങള്‍ ലഭിക്കുന്നതിനായി ഓപ്പണ്‍ ആര്‍.എ.എന്‍ വിതരണക്കാരായ മാവെനീര്‍, സാംസംഗ് എന്നിവരുമായും വോഡഫോണ്‍ ഐഡിയ ചര്‍ച്ച നടത്തുന്നുണ്ട്. വോഡഫോണ്‍ ഐഡിയ സ്വകാര്യ ഇക്വിറ്റി കമ്പനികളില്‍ നിന്ന് 20,000 കോടി രൂപ ഉടന്‍ സമാഹരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജിയോയ്ക്കും എയര്‍ടെലിനും

റിലയന്‍സ് ജിയോയ്ക്കും ഭാരതി എയര്‍ടെലിനും പ്രധാനമായും 5ജി സാങ്കേതിക ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത് നോക്കിയയും എറിക്‌സണുമാണ്. നോക്കിയയില്‍ നിന്ന് കൂടുതല്‍ 5ജി സാങ്കേതിക ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 13,000 കോടി രൂപ സമാഹരിക്കുന്നതിനുള്ള നീക്കങ്ങളും ജിയോ നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT