image:@Rajan Kohli/linkedin  
Tech

മൂന്ന് പതിറ്റാണ്ടിന് ശേഷം വിപ്രോയോട് വിടപറഞ്ഞ് രാജന്‍ കോഹ്ലി

ഒരു ലക്ഷത്തിലധികം ജീവനക്കാരുടെ സംഘത്തെ അദ്ദേഹം നയിച്ചു

Dhanam News Desk

വിപ്രോയില്‍ ഏകദേശം മൂന്ന് പതിറ്റാണ്ടായി സേവനമനുഷ്ഠിച്ച് പോരുന്ന രാജന്‍ കോഹ്ലി വിപ്രോ പ്രസിഡന്റ് സ്ഥാനം രാജിവെച്ചതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. വിപ്രോയുടെ ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍, എന്‍ജിനീയറിംഗ്, ആപ്ലിക്കേഷന്‍ സര്‍വീസസ് ബിസിനസ് ലൈനിന്റെ (iDEAS) പ്രസിഡന്റായിരുന്നു അദ്ദേഹം.

വളര്‍ച്ചയില്‍ വലിയ പങ്ക്

ഒരു ലക്ഷത്തിലധികം ജീവനക്കാരുടെ സംഘത്തെ അദ്ദേഹം വിപ്രോയില്‍ നയിച്ചു. കമ്പനിയുടെ ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ബിസിനസായ വിപ്രോ ഡിജിറ്റലിന്റെ പ്രസിഡന്റായിരുന്നു മുമ്പ് അദ്ദേഹം. ഇതിന്റെ വളര്‍ച്ചയില്‍ അദ്ദേഹം വലിയ പങ്ക് വഹിച്ചു. തുടര്‍ന്ന് അതിനെ കമ്പനിയുടെ ഏറ്റവും അംഗീകൃത ബിസിനസുകളില്‍ ഒന്നാക്കി രാജന്‍ കോഹ്ലി മാറ്റി.

കമ്പനി വിട്ടത് നിരവധി പേര്‍

കമ്പനിയിലെ പുനഃസംഘടനയുടെ ഭാഗമായി വിപ്രോ സിഇഒ തിയറി ഡെലാപോര്‍ട്ട് രാജന്‍ കോഹ്ലിയ്ക്ക് ഉയര്‍ന്ന സ്ഥാനം നല്‍കിയുരുന്നു. സമീപകാലത്ത് കമ്പനിയുടെ നേതൃത്വ തലത്തിലുണ്ടായിരുന്ന നിരവധി പേര്‍ കമ്പനി വിട്ടിരുന്നു. റിപ്പോര്‍ട്ട് പ്രകാരം വിപ്രോ ജനുവരിയില്‍ 70 മുതിര്‍ന്ന എക്സിക്യൂട്ടീവുകള്‍ക്ക് സ്ഥാനക്കയറ്റം പ്രഖ്യാപിച്ചിരുന്നു. 

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT