പൂജ്യത്തില്‍ നിന്ന് 100 ശതമാനം ചാര്‍ജില്‍ എത്താന്‍ 15 മിനിട്ട് മാത്രം എടുക്കുന്ന ഷവോമി 11i ഹൈപ്പര്‍ചാര്‍ജ് 5ജി ജനുവരി ആദ്യമാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ മറ്റൊരു ഹൈപ്പര്‍ഫോണ്‍ ഷവോമി 11T Pro 5Gയുമായി വീണ്ടും എത്തുകയാണ് ഈ ചൈനീസ് കമ്പനി. സ്മാര്‍ട്ട്ഫോണുകളില്‍ ആദ്യമായി 120 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിംഗ് ഉപയോഗിക്കുന്ന മോഡലുകളാണ് ഷവോമി ഹൈപ്പര്‍ഫോണുകള്‍.
ഷവോമി 11T Pro 5Gയുടെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 39,999 രൂപയാണ് വില. 8 ജിബി റാം + 256 ജിബി സ്റ്റോറേജിന് 41,999 രൂപ നല്‍കണം. 43,999 രൂപയാണ് 12 ജിബി റാം + 256 ജിബി വേരിയന്റിന്. ആമസോണ്‍, മി.കോം, മി ഹോം സ്റ്റോര്‍, മറ്റ് റീടെയില്‍ സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ നിന്ന് ഫോണ്‍ വാങ്ങാം.
Read DhanamOnline in English
Subscribe to Dhanam Magazine