Tech

സൂമിന്റെ വരുമാനത്തില്‍ 369 ശതമാനം വര്‍ധന!

കോവിഡ് നേട്ടമാക്കിയ കമ്പനിയുടെ കഴിഞ്ഞ ത്രൈമാസത്തിലെ വരുമാനം 882.5 ദശലക്ഷം ഡോളറാണ്

Dhanam News Desk

കോവിഡ് ഏറ്റവും കൂടുതല്‍ അനുഗ്രഹമായ കമ്പനിയാണ് വീഡിയോ കോണ്‍ഫറന്‍സ് സൗകര്യമൊരുക്കുന്ന സൂം. ഇപ്പോഴിതാ പാദവാര്‍ഷിക റിപ്പോര്‍ട്ടില്‍ 369 ശതമാനം വരുമാന വര്‍ധനവുമായി വീണ്ടും ഈ സംരംഭം ശ്രദ്ധയാകര്‍ഷിക്കുന്നു. കഴിഞ്ഞ ദിവസം കമ്പനി പുറത്തു വിട്ട കണക്കു പ്രകാരം ജനുവരി 31 ന് അവസാനിച്ച ത്രൈമാസത്തില്‍ 882.5 ദശലക്ഷം ഡോളറാണ് വരുമാനം. കഴിഞ്ഞ ത്രൈമാസത്തില്‍ ഇത് 260.4 ദശലക്ഷം ഡോളര്‍ മാത്രമായിരുന്നു.

കോവിഡിനെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടതോടെയാണ് അമേരിക്ക ആസ്ഥാനമായുള്ള വീഡിയോ കമ്മ്യൂണിക്കേഷന്‍ ആപ്ലിക്കേഷനായ സൂമിന്റെ നല്ലകാലം തുടങ്ങിയത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും ബിസിനസ് ആവശ്യങ്ങള്‍ക്കും വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയതോടെ കമ്പനിയുടെ ഉപഭോക്താക്കളുടെ എണ്ണം കുതിച്ചുയരുകയായിരുന്നു.

2021 സാമ്പത്തിക വര്‍ഷത്തെ ആകെ വരുമാനം 2651.4 ദശലക്ഷം ഡോളറാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 326 ശതമാനം വര്‍ധന.

2022 ന്റെ ആദ്യപാദത്തില്‍ 900 ദശലക്ഷം മുതല്‍ 905 ദശലക്ഷം ഡോളര്‍ വരെ വരുമാനം പ്രതീക്ഷിക്കുന്നതായി കമ്പനിയുടെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ എറിക് എസ് യുവാന്‍ പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT