Videos

പുറത്താക്കപെട്ടിടത്തുനിന്ന് അതിവേഗം ഉയര്‍ത്തെണീറ്റ് നേടിയ വിജയം | Dhanam Online

പ്രസ്ഥാനത്തെ ഉയരങ്ങളിലേക്കെത്തിക്കാന്‍ 20 വര്‍ഷത്തോളം കഠിനാധ്വാനം നടത്തുക. വളര്‍ച്ചയുടെ മറ്റൊരു നാഴികക്കല്ല് താണ്ടാന്‍ തയ്യാറെടുക്കവേ കമ്പനിയില്‍ നിന്ന് പുറത്താക്കപ്പെടുക. ആരെയും ഒന്നുതളര്‍ത്തുന്ന ഈ ദുരനുഭവങ്ങള്‍ പക്ഷേ, ഡോ. അഡ്വ. എ. ഷംസുദ്ദീന് സമ്മാനിച്ചത് ഉരുക്ക് ചിറകുകളാണ്. ഉയരങ്ങളിലേക്ക് പറക്കവേ അരിഞ്ഞുവീഴ്ത്തപ്പെട്ട ചിറകുകള്‍ അതിവേഗം തുന്നിച്ചേര്‍ത്ത് ഷംസുദ്ദീന്‍ വീണ്ടും പറന്നുയര്‍ന്നു. ഫലമോ, വടക്കന്‍ കേരളത്തില്‍ നിന്ന് ബിഎസ്ഇയില്‍ ലിസ്റ്റിംഗ് നടത്തുന്ന ആദ്യ കമ്പനിയുടെ സാരഥിയെന്ന് ചരിത്രത്താളുകളില്‍ അദ്ദേഹത്തിന്റെ പേര് കുറിക്കപ്പെട്ടു. അബേറ്റ് എഎസ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്ന ഈ കമ്പനിയും അതിന്റെ ചെയര്‍മാന്‍ ഡോ. അഡ്വ. എ. ഷംസുദ്ദീനും പങ്കുവെയ്ക്കുന്ന ത്രസിപ്പിക്കുന്ന കഥയിലുണ്ടൊരു പാഠം; ഇച്ഛാശക്തി കൊണ്ട് കീഴടക്കാനാവാത്തതായി ഒന്നുമില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT