Videos

കുറഞ്ഞ മുതല്‍മുടക്കില്‍ ആരംഭിക്കാവുന്ന ബിസിനസുകള്‍ - 01

കുറഞ്ഞ മുതല്‍മുടക്കില്‍ നാനോ സംരംഭമായി വീട്ടില്‍ ആരംഭിക്കാവുന്ന കായം നിര്‍മാണം സംരംഭത്തെക്കുറിച്ച് വിശദമാക്കുന്നു എറണാകുളം അഗ്രോ പാര്‍ക്ക് ചെയര്‍മാന്‍. വിഡിയോ കാണാം.

വീടുകളില്‍ തന്നെ നാനോ സംരംഭമായി ആരംഭിക്കാവുന്ന ഒന്നാണ് കായം നിര്‍മാണം. എംഎസ്എംഇ ഫസിലിറ്റേഷന്‍ ആക്റ്റ് 2020 നിലവില്‍ വന്നതോടെ, ഒരാള്‍ക്ക് ജില്ലാ ബോര്‍ഡിന് മുന്നില്‍ ഒരു ഡിക്ലറേഷന്‍ ഫയല്‍ ചെയ്ത് അടുത്ത ദിവസം വ്യവസായം ആരംഭിക്കാന്‍ കഴിയും. നമ്മുടെ സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്ന പല ഉല്‍പ്പന്നങ്ങളും അന്യസംസ്ഥാനങ്ങളിലെ വീടുകളില്‍ ഉല്‍പ്പാദിപ്പിക്കുന്നവയാണ്. ഇത്തരം ഉല്‍പ്പന്നങ്ങള്‍ കേരളത്തിലെ വീടുകളില്‍ ഉല്‍പ്പാദിപ്പിക്കുവാന്‍ കഴിയുന്നത് വഴി ചെറുകിട വ്യവസായ രംഗത്ത് അതൊരു കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കും. കുറഞ്ഞ മുതല്‍മുടക്കില്‍ ആരംഭിക്കാവുന്ന ബിസിനസ് പ്രോജക്റ്റ് റിപ്പോര്‍ട്ടും വിശദാംശങ്ങളും അറിയാം. വിഡിയോ കാണൂ...

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT