ക്രെഡിറ്റ് കാര്‍ഡ്..... ഏറ്റവും എളുപ്പത്തില്‍ ലഭ്യമാകും, എളുപ്പത്തില്‍ ഇടപാടുകള്‍ നടത്താം, അത്പോലെ തന്നെ ഏറ്റവും എളുപ്പത്തില്‍ കടക്കെണിയിലും വീഴ്ത്തുന്ന സംഗതി. കാര്യമെന്തൊക്കെയായാലും ക്രെഡിറ്റ് കാര്‍ഡ് നല്ല രീതിയില്‍ ഉപയോഗിക്കുന്ന പലരും നമുക്ക് ചുറ്റുമുണ്ട്. എങ്ങനെയാണ് ഈ ആളുകള്‍ ഒക്കെ ഇത്ര ഭംഗിയായി സുരക്ഷിതമായി ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നത്. എപ്പോളെങ്കിലും ചിന്തിച്ചിട്ടുണ്ടോ. എങ്കില്‍ ഇവര്‍ മനസ്സിലാക്കിയിട്ടുള്ള ഒന്നാമത്തെ തത്വം പറയാം. സ്വന്തം തിരിച്ചടവ് ശേഷിയെ കുറിച്ച് കൃത്യമായ ധാരണ ഉണ്ട് എന്നതു തന്നെ. അല്ലെങ്കില്‍ അധികം താമസിയാതെ കടക്കെണിയില്‍ വീണേക്കാം, സാമ്പത്തിക അച്ചടക്കമില്ലെങ്കില്‍ പ്രത്യേകിച്ചും. ക്രെഡിറ്റ് കാര്‍ഡ് കടം വരുത്തി വയ്ക്കാതെ ഉപയോഗിക്കാനുള്ള ചില മാര്‍ഗങ്ങള്‍ പറയാം.
Read DhanamOnline in English
Subscribe to Dhanam Magazine