Videos

₹1,000 കോടി നിക്ഷേപത്തില്‍ ലോകത്തിന് ഇന്ത്യയുടെ സമ്മാനം, വിസ്മയിപ്പിക്കും ഈ 'ലോകം'

ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ അതുല്യമായ മാതൃകകള്‍ സൃഷ്ടിച്ച സാഹസിക സംരംഭകന്‍ ഫൈസല്‍ കൊട്ടിക്കോളനുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം കാണാം

ധനം ടൈറ്റന്‍സ് ഷോയില്‍ നല്‍കിയ എക്‌സ്‌ക്ലൂസീവ് അഭിമുഖത്തിന്റെ രണ്ടാം ഭാഗത്തില്‍, 1,000 കോടി രൂപ മുതല്‍മുടക്കില്‍ കോഴിക്കോട്ട് സ്ഥാപിച്ച ലോകോത്തര വെല്‍നസ് സെന്ററായ തുലാ ക്ലിനിക്കല്‍ വെല്‍നസിനു പിന്നിലെ ലക്ഷ്യത്തെക്കുറിച്ച് ഫൈസല്‍ കൊട്ടിക്കോളന്‍ സംസാരിക്കുന്നു.

ബില്‍ ഗേറ്റ്‌സ്, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ബോബി ഡിയോള്‍ തുടങ്ങിയ സെലിബ്രിറ്റികളുമായി തുലയെ കുറിച്ച് നടത്തിയ മീറ്റിംഗുകളെയും ചര്‍ച്ചകളെയും കുറച്ചും അവരില്‍ നിന്ന് തനിക്ക് ലഭിച്ച പോസിറ്റീവായ കാര്യങ്ങളും അദ്ദേഹം ഈ അഭിമുഖത്തില്‍ പങ്കുവയ്ക്കുന്നു.

പരമ്പരാഗത ആയുര്‍വേദ ചികിത്സാരീതിയും ആധുനിക വൈദ്യശാസ്ത്രവും കൈകോര്‍ക്കുന്ന, യോഗം, ധ്യാനം, ഹീലിംഗ് എന്നിവയെല്ലാം സമന്വയിപ്പിച്ചുകൊണ്ടുള്ള സവിശേഷമായ ഹോളിസ്റ്റിക് ചികിത്സാ കേന്ദ്രമാണ് തുലാ.

4000ലേറെ ഔഷധസസ്യങ്ങള്‍ നിറഞ്ഞ ഔഷധതോട്ടവും അപൂര്‍വ സസ്യജാലങ്ങള്‍ പകരുന്ന ഹരിതശോഭയും ഏഷ്യയിലെ ഏറ്റവും വലിയ ഫില്‍ട്ടേര്‍ഡ് പൂളിന്റെ ഗാംഭീര്യവും മാത്രമല്ല തുലായുടെ സവിശേഷത. രോഗാവസ്ഥയില്‍ നിന്ന് ഓരോ വ്യക്തിയെയും തിരികെ ആരോഗ്യത്തിലേക്ക് എത്തിക്കുന്ന ശാസ്ത്രീയ അടിത്തറയുള്ള ഹോളിസ്റ്റിക് ചികിത്സാക്രമങ്ങള്‍ കൂടിയാണ് ഇവിടെയുള്ളതെന്ന് ഫൈസല്‍ കൊട്ടിക്കോളന്‍ വ്യക്തമാക്കുന്നു.

വീഗാലാന്‍ഡ് ഡെവലപ്പേഴ്‌സാണ് ധനം ടൈറ്റന്‍സ് ഷോയുടെ പ്രസന്റിംഗ് സ്‌പോണ്‍സര്‍.

ചാനല്‍ സന്ദര്‍ശിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

www.youtube.com/@dhanam_online

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT