പ്രവാസികള്‍ക്ക് വിദേശത്ത് ലഭിക്കുന്ന വരുമാനത്തിന് നികുതി നല്‍കേണ്ടതില്ലെങ്കില്‍കും നാട്ടില്‍ ലഭിക്കുന്ന വരുമാനത്തിന് നികുതി നല്‍കണം. എന്നാല്‍ സാധാരണ നികുതി ദായകര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ പ്രവാസികള്‍ക്കും ലഭിക്കും.ഒരു സാമ്പത്തിക വര്‍ഷം 182 ദിവസത്തില്‍ താഴെ ഇന്ത്യയില്‍ താമസിക്കുന്ന വ്യക്തിയെയാണ് പ്രവാസിയായി കണക്കാക്കുന്നത്.
ഇന്‍കം ടാക്‌സ് 80 സി പ്രകാരമുള്ള ഇളവുകള്‍ ഒന്നര ലക്ഷം രൂപവരെ ലഭിക്കും. ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം, ദേശിയ പെന്‍ഷന്‍ സംവിധാനത്തിലേക്കുള്ള നിക്ഷേപം, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയവക്ക് നല്‍കിയ തുക വരുമാനത്തില്‍ നിന്ന് കിഴിവ് ചെയ്യാം.
ബാങ്കുകള്‍, പോസ്റ്റ് ഓഫിസ്, സഹകരണ സംഘങ്ങളില്‍ നിക്ഷേപിക്കുന്ന തുകയുടെ പലിശ വരുമാനത്തില്‍ 10,000 രൂപവരെ നികുതി നല്‍കേണ്ടതില്ല. ചില കടപ്പത്രങ്ങളിലും ഫോറിന്‍ കറന്‍സി നോണ്‍-റെസിഡന്റ്റ് ഡെപ്പോസിറ്റുകളില്‍ ലഭിക്കുന്ന പലിശ വരുമാനം നികുതി വിധേയമല്ല.
നാട്ടിലെ വരുമാനം
പ്രവാസികള്‍ക്ക് നാട്ടിലെ വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപക്ക് മുകളില്‍ എത്തിയാല്‍ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യണം. വകുപ്പ് 115 എ പ്രകാരം റോയല്‍റ്റി വരുമാനം, സാങ്കേതിക സേവനങ്ങള്‍ക്ക് ഉള്ള വരുമാനം, ലാഭവിഹിതം, പലിശ വരുമാനം എന്നിവ മാത്രമാണ് വരുമാനമായി ലഭിക്കുന്നതെങ്കില്‍ വകുപ്പ് 139 പ്രകാരം ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതില്ല.
ഒരു പ്രവാസിയില്‍ നിന്ന് വസ്തു വാങ്ങുന്നവര്‍ 24 % ടി ഡി എസ് പിടിച്ചു വേണം ഇടപാട് നടത്തേണ്ടത്. പ്രവാസി വസ്തു വില്‍പ്പന നടത്തുമ്പോള്‍ മൂലധന വര്‍ധന നികുതി നല്‍കണം.
ഇന്ത്യ ചില രാജ്യങ്ങളുമായി ഇരട്ട നികുതി കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഈ വ്യവസ്ഥകള് ഉപയോഗിച്ച് പ്രവാസികള്‍ക്ക് നികുതി ബാധ്യത കുറക്കാന്‍ സാധിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine