ഇന്‍കം ടാക്‌സ് റിട്ടേണ്‍ അവസാന തീയതി നാളെ; അധിക ബാധ്യത ഒഴിവാക്കൂ

2022 ജൂലൈ 31 ആയിരുന്നു മുമ്പ് അവസാന തീയതി തീരുമാനിച്ചിരുന്നത്;

Update:2022-12-30 15:53 IST

2021-22 സാമ്പത്തിക വര്‍ഷത്തെ വൈകിയതും പുതുക്കിയതുമായ ആദായ നികുതി റിട്ടേണുകള്‍ (ITRs) ഫയല്‍ ചെയ്യാനുള്ള അവസാന തീയതി നാളെയാണ്. അതായത് 2022 ഡിസംബര്‍ 31. നാളെ ആദായ നികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യാത്തവര്‍ക്ക് അധിക ബാധ്യതയുണ്ടാകും. 2022 ജൂലൈ 31 ആയിരുന്നു മുമ്പ് അവസാന തീയതി തീരുമാനിച്ചിരുന്നത്. പിന്നീട് 2022 ജൂലൈ 31-നോ അതിനുമുമ്പോ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടില്ലാത്ത ഒരാള്‍ക്ക് 2022 ഡിസംബര്‍ 31-നോ അതിനുമുമ്പോ ഐടിആര്‍ ഫയല്‍ ചെയ്യാമെന്ന് വകുപ്പ് അറിയിക്കുകയായിരുന്നു.

ആദായനികുതി നിയമങ്ങള്‍ പ്രകാരം ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി നഷ്ടമായ ഒരു വ്യക്തിക്ക് വൈകിയ ഐടിആര്‍ ഫയല്‍ ചെയ്യാം. അതുപോലെ, യഥാര്‍ത്ഥ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുമ്പോള്‍ എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍, പുതുക്കിയ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തുകൊണ്ട് നികുതിദായകന് അത് തിരുത്താനുള്ള അവസരമുണ്ട്. 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള പുതുക്കിയ ഐടിആര്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതിയും 2022 ഡിസംബര്‍ 31 ആണ്.

Tags:    

Similar News