വിദേശ യാത്രയ്‌ക്കൊരുങ്ങുകയാണോ? അടുത്തമാസം മുതല്‍ പോക്കറ്റ് കൂടുതല്‍ ചോരും

ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വഴി ഏഴ് ലക്ഷത്തിനുമുകളിലുള്ള വിദേശ ഇടപാടുകള്‍ക്കും ടി.സി.എസ്

Update: 2023-09-15 12:08 GMT

അടുത്തമാസമോ അതിന് ശേഷമോ വിദേശ യാത്ര പ്ലാന്‍ ചെയ്യുന്ന വ്യക്തിയാണോ നിങ്ങള്‍? എന്നാല്‍ പോക്കറ്റ് ചോരാതെ സൂക്ഷിച്ചോളൂ. ഉറവിടത്തില്‍ നികുതി ശേഖരണം നടത്തുന്ന ( tax collected at source/TCS) പുതിയ നിയമം ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും. വിദേശ യാത്രകള്‍ മാത്രമല്ല വിദേശത്ത് നടത്തുന്ന ഏഴ് രക്ഷം രൂപയില്‍ കൂടുതലുള്ള എല്ലാ ഇടപാടുകള്‍ക്കും ഇനി 20 ശതമാനം ടി.സി.എസ് നല്‍കണം.

എന്താണ് ടി.സി.എസ്, എങ്ങനെ ബാധിക്കും?

ചില പ്രത്യേക ഇടപാടുകള്‍ക്ക് വില്‍പ്പനക്കാരില്‍ നിന്ന് തന്നെ നേരിട്ട് നികുതി സമാഹരിക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനമാണ് ടി.സി.എസ്. വിദേശ ട്രാവല്‍ പാക്കേജുകള്‍ എടുക്കുന്ന വ്യക്തികള്‍ക്ക് അവരുടെ ചെലവ് 15 ശതമാനം കൂടാന്‍ ടി.സി.എസ് കാരണമാകും. നിലില്‍ അഞ്ച് ശതമാനമുള്ള ടി.സി.എസാണ് അടുത്ത മാസം മുതല്‍ 15 ശതമാനം കൂടുന്നത്.

നിങ്ങളുടെ ട്രാവല്‍ പാക്കേജ് ഏഴ് ലക്ഷം രൂപയില്‍ കൂടുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ആദ്യം വേണ്ടത്. ഏഴ് ലക്ഷത്തില്‍ താഴെയാണെങ്കില്‍ അഞ്ച് ശതമാനം ടി.സി.എസ് നല്‍കിയാല്‍ മതി. ട്രാവല്‍ പാക്കേജുകള്‍ മാത്രമല്ല ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് വഴി വിദേശത്ത് ചെലവഴിക്കുന്ന തുകയും ഏഴ് ലക്ഷത്തില്‍ കൂടിയാല്‍ ടി.സി.എസ് ഈടാക്കും.
 തിരിച്ചു കിട്ടുമോ?
നികുതി വരുമാനത്തില്‍ ചേര്‍ത്ത് വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കുന്ന സമയത്ത് ഈ തുക ക്ലെയിം ചെയ്യാനാകും. എന്നാല്‍ അതുവരെ ഈ പണം ബ്ലോക്ക് ആയി കിടക്കും. നികുതിദായകര്‍ ടി.സി.എസ് വിവരങ്ങള്‍ ഫോം 26എ.എസില്‍ രേഖപ്പെടുത്തുകയും വേണം. 2023-24 കേന്ദ്ര ബജറ്റിലാണ് ലിബറലൈസ്ഡ് റെമിറ്റന്‍സ് സ്‌കീമിനു (LRS) കീഴില്‍ വരുന്ന വിദ്യാഭ്യാസ-മെഡിക്കല്‍ ആവശ്യങ്ങള്‍ ഒഴികെയുള്ള, ഏഴ് ലക്ഷം രൂപയില്‍ കൂടുതലുള്ള വിദേശ പണമിടപാടുകള്‍ക്ക് ടി.സി.എസ് 20 ശതമാനമാക്കി ഉയര്‍ത്തിയത്.
Tags:    

Similar News