വാഹനാപകടങ്ങളുടെ മുന്നറിയിപ്പ്; പുതിയ സെന്‍സറുമായി ആപ്പ്ള്‍ അപ്‌ഡേഷന്‍ എത്തിയേക്കും

ഐഫോണിലും ആപ്പ്ള്‍ വാച്ചിലും ഈ സവിശേഷത വന്നേക്കും

Update:2022-04-12 20:44 IST

ആപ്പ്ള്‍ ഫോണുകളോടൊപ്പം ആപ്പ്ള്‍ ഉപകരണങ്ങള്‍ക്കും ആരാധകരേറെ ആണ്. ഇപ്പോഴിതാ ആപ്പ്ള്‍ ഉപകരണങ്ങളുടെ പുതിയ അപ്‌ഡേറ്റ് സംബന്ധിച്ച വാര്‍ത്തകളാണ് ശ്രദ്ധിക്കപ്പെടുന്നത്. വാഹനാപകടങ്ങളുടെ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനവുമായി ആപ്പ്ള്‍ ഐഫോണ്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ക്രാഷ്  ഡിറ്റക്ഷന്‍ സാങ്കേതിക വിദ്യയാണത്രെ ഇതിനായി ഉപയോഗപ്പെടുത്തുന്നത്.

പുതിയ സവിശേഷത ഇത്തരത്തിലാണെന്നാണ് ടെക്‌നോളജി ലോകത്തു നിന്നുള്ള നിരവധി പേര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുന്ന വിവരം. ഐഒഎസ് 16, വാച്ച് ഒഎസ് 9 എന്നിവയുടെ ഭാഗമായി ഐഫോണിലും ആപ്പിള്‍ വാച്ചിലും ഈ സവിശേഷത ലഭ്യമാകുമെന്ന് വാള്‍ സ്ട്രീറ്റ് ജേണലിന്റെ കഴിഞ്ഞ ദിവസത്തെ വാര്‍ത്തയും വ്യക്തമാക്കുന്നു.
സെന്‍സറുകള്‍ വഴി ശേഖരിക്കുന്ന ഡാറ്റയെ വിലയിരുത്തിയാണ് ക്രാഷ് ഡിറ്റക്ഷന്‍ നടക്കുക, ആദ്യമായാണ് ഫോണും പേഴ്‌സണല്‍ ഗാഡ്ജറ്റ്‌സുമായി ബന്ധപ്പെടുത്തുന്ന ഉപകരണങ്ങള്‍ ഇത്തരം സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നത്. അതേസമയം, തിരഞ്ഞെടുത്ത കാര്‍ കമ്പനികളായ ജിഎം, സുബാരു, ഫിയറ്റ് എന്നിവ വര്‍ഷങ്ങളായി ഈ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നുണ്ട്.
സിസ്റ്റവുമായി ബന്ധപ്പെട്ട ഒരു 'ആക്‌സിലറോമീറ്റര്‍' ആണ് ഗുരുത്വാകര്‍ഷണത്തിന്റെ വര്‍ധനവ് അഥവാ 'ജി-ഫോഴ്‌സ്' വഴി സംഭവിക്കാനിരിക്കുന്ന വാഹനാപകടങ്ങള്‍ കണ്ടെത്തുന്നത്. പ്രകൃതി ദുരന്തങ്ങളെയും ഇവ സൂചിപ്പിച്ചേക്കും.
വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് പ്രകാരം, ഐഫോണ്‍, ആപ്പിള്‍ വാച്ച് ഉപയോക്താക്കളില്‍ നിന്നും ശേഖരിച്ച ഡാറ്റ വച്ച് 2021ല്‍ തന്നെ ആപ്പിള്‍ ക്രാഷ്-ഡിറ്റക്ഷന്‍ ഫീച്ചര്‍ പരീക്ഷിച്ചു തുടങ്ങിയെന്നാണ് പറയുന്നത്. കഴിഞ്ഞ വര്‍ഷം, ഉപയോക്താക്കള്‍ക്ക് ശരീരിക അസ്വസ്തയുണ്ടോയെന്ന് വിശകലനം ചെയ്യുന്ന ഒരു ടൂളും ആപ്പിള്‍ അവതരിപ്പിച്ചിരുന്നു.


Tags:    

Similar News