'കുരങ്ങന്മാരുടെ മുഖവുമായെത്തുന്ന ഡിജിറ്റല്‍ ഇമേജുകള്‍': ക്രിപ്‌റ്റോയ്ക്ക് പിന്നാലെ എന്‍എഫ്ടികളെയും തള്ളി ബില്‍ ഗേറ്റ്‌സ്

ക്രിപ്‌റ്റോ അധിഷ്ടിത പദ്ധതികള്‍ ചെയ്യില്ല, വീണ്ടും വിമര്‍ശിച്ച് ഗേറ്റ്‌സ്.

Update:2022-06-15 11:39 IST

റീറ്റെയ്ല്‍ നിക്ഷേപകര്‍ക്ക് ബിറ്റ്‌കോയിന്‍ (Bitcoin) വളരെ അപകടകരമാണെന്നും അതിനുപുറമെ അവ വന്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും മുന്‍പ് ബില്‍ഗേറ്റ്‌സ് (Bill Gates) വ്യക്തമാക്കിയിരുന്നു. ഇലോണ്‍ മസ്‌കിനെ പരസ്യമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു അദ്ദേഹം. ഇപ്പോഴിതാ ആ പ്രസ്താവന കടുപ്പിച്ച് വീണ്ടും ശതകോടീശ്വരന്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇത്തവണ എന്‍എഫ്ടികളെയും (NFT) ഗേറ്റ്‌സ് രൂക്ഷമായി വിമര്‍ശിച്ചു.

ഇക്കഴിഞ്ഞ ദിവസം നടന്ന കാലാവസ്ഥാ കോണ്‍ഫറന്‍സില്‍ 'ഫംജിബിള്‍ ടോക്കണുകള്‍' പോലുള്ള ക്രിപ്റ്റോകറന്‍സി പ്രോജക്റ്റുകള്‍ താന്‍ ബഹിഷ്‌കരിക്കുകയാണെന്നും 'മഹത്തായ വിഡ്ഢി സിദ്ധാന്തത്തെ അടിസ്ഥാനമാക്കി'യുള്ള ഡിജിറ്റല്‍ ആസ്തികളില്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 2015ല്‍ ആരംഭിച്ച കാലാവസ്ഥാ കേന്ദ്രീകൃത ഫണ്ടായ ബ്രേക്ക്ത്രൂ എനര്‍ജി വെഞ്ചേഴ്സിന്റെ സ്ഥാപകനെന്ന നിലയില്‍ സംസാരിച്ച ഗേറ്റ്സ്, എന്‍എഫ്ടികളെയും പുച്ഛിച്ചു.
'കുരങ്ങന്മാരുടെ മുഖവുമായെത്തുന്ന ഡിജിറ്റല്‍ ഇമേജുകള്‍' എന്നായിരുന്നു ഗേറ്റ്‌സിന്റെ പ്രയോഗം. പ്രശസ്തമായ പല NFT ശേഖരങ്ങളും, സെലിബ്രിറ്റികള്‍ ഇഷ്ടപ്പെടുന്ന ബോര്‍ഡ് ആപ്പ് യാച്ച് ക്ലബ് (BAYC) ഉള്‍പ്പെടെയുള്ളവയും കനത്ത തിരിച്ചടി നേരിടുകയാണ്. ഈ അവസരത്തിലായിരുന്നു ബില്‍ഗേറ്റ്‌സിന്റെ പ്രതികരണം. കുറഞ്ഞ ഹരിതഗൃഹ വാതക ഉദ്വമനം ആവശ്യമുള്ള രാസവസ്തുക്കള്‍, സ്റ്റീല്‍ ഉല്‍പ്പാദനം തുടങ്ങിയ വ്യവസായങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ സിലിക്കണ്‍ വാലി എന്‍ജിനീയര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിലെ ബുദ്ധിമുട്ടുകളും അദ്ദേഹം വ്യക്തമാക്കി.
ചില്ലറ നിക്ഷേപകര്‍ക്ക് ബിറ്റ്‌കോയിന്‍ വളരെ അപകടകരമാണെന്നുള്ള പ്രസ്താവന ഇതിനോടകം തന്നെ സൈബര്‍ ഇടങ്ങളിലും ചര്‍ച്ചയായിട്ടുണ്ട്. യുഎസ് പണപ്പെരുപ്പം പ്രവചിച്ചതിനേക്കാള്‍ ഉയര്‍ന്നതും വായ്പാ പ്ലാറ്റ്ഫോമായ സെല്‍ഷ്യസ് പിന്‍വലിക്കല്‍ നിര്‍ത്തിയതും ബിറ്റ്കോയിന്‍ തിങ്കളാഴ്ച 15 ശതമാനം ഇടിഞ്ഞിരുന്നു.


Tags:    

Similar News