ഉപയോക്താക്കളുടെ പരാതി ഇനി വാട്സ്ആപ്പിലും അയക്കാം

നാഷനല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്‌ലൈന്‍ സംവിധാനമാണ് വാട്സാപ്പിലേക്ക് വരുന്നത്

Update:2023-03-16 14:17 IST

image:@consumer affairs/WhatsApp/twitter

നിങ്ങളുപയോഗിക്കുന്ന ഉല്‍പന്നങ്ങളെക്കുറിച്ചോ സേവനങ്ങളെക്കുറിച്ചോ ഉള്ള പരാതികള്‍ ഇനി വാട്സാപ്പിലൂടെ ഞൊടിയിടയില്‍ ഫയല്‍ ചെയ്യാം. കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ നാഷനല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്‌ലൈന്‍ സംവിധാനമാണ് വാട്സാപ്പിലേക്ക് വരുന്നത്. കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ സേവനം ഉദ്ഘാടനം ചെയ്തു.

ഇനി ഇങ്ങനെ

പരാതികള്‍ അയക്കുന്നതിന് 8800001915 എന്ന നമ്പര്‍ വാട്സാപ്പില്‍ സേവ് ചെയ്ത്, അതിലേക്ക് 'Hi' മെസേജ് അയയ്ക്കുക. അതില്‍ 'രജിസ്റ്റര്‍ ഗ്രീവന്‍സ്' (Register Grievance) തിരഞ്ഞെടുത്ത് പേര്, ലിംഗഭേദം, സംസ്ഥാനം, നഗരം എന്നിവ നല്‍കി മുന്നോട്ടുപോകാം. ശേഷം 'ഇന്‍ഡസ്ട്രി' (Industry) എന്നതിനു കീഴില്‍ ഏത് മേഖലയുമായി ബന്ധപ്പെട്ട പരാതിയെന്ന് തിരഞ്ഞെടുക്കാം. തുടര്‍ന്ന് സ്ഥാപനങ്ങളുടെ പേരും കാണാം. പരാതി ഫയല്‍ ചെയ്ത ശേഷം 'ഗ്രീവന്‍സ് സ്റ്റാറ്റസ്' (Grievance Status) തുറന്നാല്‍ പരാതിയുടെ തല്‍സ്ഥിതി പരിശോധിക്കാം.

Tags:    

Similar News