ഇന്‍സ്റ്റാഗ്രാം വേരിഫിക്കേഷന്‍ വേണോ, വീഡിയോ സെല്‍ഫി വേണമെന്ന് ഇന്‍സ്റ്റാഗ്രാം

സംശയം തോന്നുന്ന ചില അക്കൗണ്ടുകളോടാണ് ആപ്പിന്റെ പുതിയ വേരിഫിക്കേഷന്‍ ടെക്‌നിക്.

Update:2021-11-19 14:18 IST

PC:pixabay.com/photos

അക്കൗണ്ട് വേരിഫേക്കഷനു വേണ്ടി വീഡിയോ സെല്‍ഫി വേണമെന്ന് ഇന്‍സ്റ്റാഗ്രാം. ചില ഉപയോക്താക്കളോടാണ് വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കാന്‍ ആപ്പ് ഒന്നിലധികം കോണുകളില്‍ നിന്ന് എടുത്ത വീഡിയോ സെല്‍ഫി നല്‍കാന്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ഈ ഫീച്ചര്‍ ഇന്‍സ്റ്റാഗ്രാം പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചിരുന്നെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം പാതിവഴിയില്‍ നിര്‍ത്തുകയായിരുന്നു. ഇന്‍സ്റ്റാഗ്രാം വളരെക്കാലമായി ബോട്ട് അക്കൗണ്ടുകളുടെ പ്രശ്നം പരിഹരിക്കാന്‍ വിവിധ മാര്‍ഗങ്ങള്‍ ശ്രമിക്കുകയാണ്.

ഫേക്ക് ആണെന്നുള്ള സംശയമുള്ള അക്കൗണ്ടുകളോട് വീഡിയോ സെല്‍ഫി സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുമെന്ന് ഇന്‍സ്റ്റാഗ്രാമിന്റെ പബ്ലിക് റിലേഷന്‍സ് ടീം ട്വിറ്ററില്‍ ഔദ്യോഗികമായി അറിയിച്ചു. ഫീച്ചര്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഉപയോഗിക്കുന്നില്ലെന്ന് കമ്പനി ആവര്‍ത്തിച്ചു, 'അക്കൗണ്ടിന് പിന്നില്‍ ഒരു യഥാര്‍ത്ഥ വ്യക്തിയുണ്ടോ' എന്ന് സ്ഥാപിക്കാന്‍ അതിന്റെ ടീമുകള്‍ വീഡിയോകള്‍ അവലോകനം ചെയ്യുകയും ചെയ്യുന്നു.
ഇന്‍സ്റ്റ.ുടെ സോഷ്യല്‍ മീഡിയ കണ്‍സള്‍ട്ടന്റ് മാറ്റ് നവാര ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സ്‌ക്രീന്‍ഷോട്ട് പറയുന്നത് ഫോട്ടോ ഷെയറിംഗ് ആപ്ലിക്കേഷന്‍ വീഡിയോ സെല്‍ഫികളിലൂടെ ഉപയോക്താക്കളുടെ ഐഡന്റിറ്റി സ്ഥിരീകരിക്കുന്നുണ്ടെന്നാണ്. ഫീച്ചര്‍ തുറക്കുമ്പോള്‍, ഒരു യഥാര്‍ത്ഥ വ്യക്തിയാണെന്ന് തെളിയിക്കാന്‍ ഒരാളുടെ മുഖത്തിന്റെ എല്ലാ കോണുകളും കാണിക്കുന്ന ഒരു വീഡിയോ ആപ്പ് ആവശ്യപ്പെടുന്നതായി ചിത്രം കാണിച്ചു.
വീഡിയോ വേരിഫിക്കേഷന്‍ ആവശ്യപ്പെട്ടിട്ടുള്ള അക്കൗണ്ട് ഉപയോക്താക്കള്‍ വീഡിയോ റെക്കോര്‍ഡ് ചെയ്ത ശേഷം ഐഡന്റിറ്റി വേരിക്കേഷനു വേണ്ടി ഇതു പ്ലാറ്റ്‌ഫോമിലേക്ക് സമര്‍പ്പിക്കേണ്ടതുണ്ട്. ഇതുവരെ, ഈ ഫീച്ചര്‍ പരീക്ഷിക്കുകയാണോ അതോ ക്രമേണ പുറത്തിറക്കുകയാണോ എന്ന് വ്യക്തമല്ല. എന്നാല്‍ ഈ പ്രക്രിയയിലൂടെ, പ്ലാറ്റ്‌ഫോമിലെ വ്യാജ അല്ലെങ്കില്‍ സ്പാം അക്കൗണ്ടുകളുടെ എണ്ണം കുറയ്ക്കാന്‍ 'മെറ്റാ' നോക്കുന്നു എന്നത് വ്യക്തമാണ്.


Tags:    

Similar News