കൂട്ടുകാരുടെ അക്കൗണ്ട് ഉപയോഗം ഇനി നടക്കില്ല; പുതിയ സബ്സ്‌ക്രിപ്ഷന്‍ രീതിയുമായി നെറ്റ്ഫ്‌ളിക്‌സ്
ഒരു നിശ്ചിത തുക ഈടാക്കി മാത്രം ഷെയറിങ് അനുവദിക്കാനാണ് കമ്പനി തീരുമാനം
ഒരു സ്‌ക്രീനില്‍ ലഭ്യമാകുന്ന 149 രൂപയുടെ ബേസിക് സബ്‌സ്‌ക്രിപ്ക്ഷന്‍ എടുത്ത് നാലും അഞ്ചും പേര്‍ ഷെയര്‍ ചെയ്ത് ഉപയോഗിക്കുന്ന പരിപാടി അവസാനിപ്പിക്കാന്‍ ഒരുങ്ങി നെറ്റ്ഫ്ലിക്‌സ്. ഏറ്റവും ഉയര്‍ന്ന 699 രൂപയുടെ പ്ലാനില്‍ ഒരേ സമയം 4 പേര്‍ക്ക് നെറ്റ്ഫ്ലിക്‌സ് ഉപയോഗിക്കാം. എന്നാല്‍ നിലവില്‍ പല സമയങ്ങളിലായി എത്ര ഫോണുകളില്‍ നിന്ന് വേണമെങ്കിലും ഈ അക്കൗണ്ടുകളൊക്കെ ഉപയോഗിക്കാം. ഈ രീതിയാണ് പുതിയ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനോടെ കമ്പനി അവസാനിപ്പിക്കുന്നത്.
സ്വന്തം വീടിന് പുറത്തുള്ളവരുമായി അക്കൗണ്ട് ഷെയര്‍ ചെയ്യുന്നതിന് ഫീസ് ഇടാക്കുന്നത് പരീക്ഷിച്ചുവരുകയാണെന്ന് നെറ്റ്ഫ്ലിക്‌സ് അറിയിച്ചു. പെറു, ചിലി, കോസ്റ്റാറിക്ക എന്നീ രാജ്യങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഈ രീതി പരീക്ഷിക്കുക. രണ്ട് മുതല്‍ മൂന്ന് ഡോളര്‍ വരെ അക്കൗണ്ട് പങ്കിടാന്‍ അധികമായി നല്‍കേണ്ടി വരും.
ഈ മൂന്ന് രാജ്യങ്ങളിലെ ഉപഭോക്താക്കളുടെ പ്രതികരണം അനുസരിച്ച് മറ്റ് രാജ്യങ്ങലിലേക്കും പുതിയ ഷെയറിങ് രീതി എത്തും. 2021 അവസാനിച്ചപ്പോള്‍ 221.8 മില്യണ്‍ വരിക്കാരാണ് നെറ്റ്ഫ്ലിക്‌സിന് ഉണ്ടായിരുന്നത്. വരിക്കാരുടെ എണ്ണത്തില്‍ പ്രതീക്ഷിച്ച വര്‍ധനവ് ഉണ്ടാകാഞ്ഞതിനെ തുടര്‍ന്ന് ഗെയിമിംഗ് രംഗത്തേക്കും കമ്പനി പ്രവേശിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നെറ്റ്ഫ്ലിക്‌സ് ഇന്ത്യയില്‍ സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് കുറയ്ക്കുകയും അമേരിക്കയില്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു.