പുതിയ മാക്ബുക്ക് പ്രൊ, മാക് മിനി മോഡലുകള്‍ അവതരിപ്പിച്ച് ആപ്പിള്‍

59,900 രൂപ മുതലാണ് മാക് മിനിയുടെ വില. മാക്ബുക്ക് പ്രൊയുടെ ഉയര്‍ന്ന മോഡലിന് 3.49 ലക്ഷം രൂപ

Update:2023-01-18 12:18 IST

ഏറ്റവും പുതിയ മാക്ബുക്ക് പ്രൊ (14 ഇഞ്ച്, 16 ഇഞ്ച്), മാക് മിനി മോഡലുകള്‍ അവതരിപ്പിച്ച് ആപ്പിള്‍. എം2 പ്രൊ, എം2 മാക്‌സ് ചിപ്പുകളിലാണ് ഈ മോഡലുകള്‍ എത്തുന്നത്. ഇന്ത്യയില്‍ ജനുവരി 24 മുതല്‍ വില്‍പ്പന. മോഡലുകളുടെ പ്രീ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

മാക്ബുക്ക് പ്രൊ (MacBook Pro)

പുതിയ മാക്ബുക്ക് പ്രൊ മോഡലുകളുടെ ബാറ്ററി 18 മുതല്‍ 22 മണിക്കൂര്‍വരെ ബാറ്ററി നീണ്ടുനില്‍ക്കുമെന്നാണ് ആപ്പിള്‍ പറയുന്നത്. വൈ-ഫൈ 6ഇ കണക്ടിവിറ്റി, 8കെ എക്‌സ്റ്റേണല്‍ ഡിസ്‌പ്ലെ സപ്പോര്‍ട്ട് എന്നിവ പ്രധാന മാറ്റങ്ങളാണ്. ലിക്വിഡ് റെറ്റ്‌ന XDR ഡിസ്‌പ്ലെയിലാണ് ലാപ്‌ടോപ്പുകള്‍ എത്തുന്നത്.

14 ഇഞ്ച് മോഡലിന്റെ വില തുടങ്ങുന്നത് 1.99 ലക്ഷം രൂപ മുതലാണ്. 16 ജിബിയുടെ യുണിഫൈഡ് മെമ്മറിയും 512 ജിബി എസ്എസ്ഡിയുമാണ് എന്‍ട്രി ലെവല്‍ മോഡലില്‍ ആപ്പിള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഒരു ടിബിയുടെ മോഡലിന് 2.49 ലക്ഷം രൂപയാണ് വില. ഇവ രണ്ടും എം2 പ്രൊ പ്രൊസസറിലാണ് പ്രവര്‍ത്തിക്കുന്നത്. എം2 മാക്‌സില്‍ എത്തുന്ന ഉയര്‍ന്ന മോഡലിന് 32 ജിബിയുടെ യുണിഫൈഡ് മെമ്മറിയും 1 ജിബി എസ്എസ്ഡിയും ആണ് നല്‍കിയിരിക്കുന്നത്. വില- 3.09 ലക്ഷം രൂപ.

16 ഇഞ്ച് മോഡലിന്റെ വില ആരംഭിക്കുന്നത് 2.49 ലക്ഷം രൂപ മുതലാണ്. 16 ജിബിയുടെ യുണിഫൈഡ് മെമ്മറിയും 512 ജിബി എസ്എസ്ഡിയുമാണ് അടിസ്ഥാന മോഡലില്‍ ലഭിക്കുന്നത്. ഒരു ടിബി മോഡലിന് വില 2.69 ലക്ഷമാണ്. എം2 മാക്‌സ് ചിപ്പിലെത്തുന്ന ഉയര്‍ന്ന മോഡസിന് (32 ജിബി/1 ജിബി എസ്എസ്ഡി) 3.49 ലക്ഷം രൂപയാണ് വില.

മാക് മിനി (Mac Mini)

എം2, എം2 പ്രൊ പ്രൊസസറുകളുമായി എത്തുന്ന മാക് മിനിയുടെ വില ആരംഭിക്കുന്നത് 59,900 രൂപ മുതലാണ്. 8 ജിബി യുണിഫൈഡ് മെമ്മറിയും 256 ജിബി എസ്എസ്ഡിയുമാണ് കുറഞ്ഞ മോഡലില്‍ നല്‍കിയിരിക്കുന്നത്. 512 ജിബി എസ്എസ്ഡി മോഡലിന് 79,900 രൂപാണ് വില. എം2 പ്രൊയിലെത്തുന്ന ഉയര്‍ന്ന മോഡലില്‍ 16 ജിബി യുണിഫൈഡ് മെമ്മറിയും 512 ജിബി എസ്എസ്ഡിയുമാണ് ലഭിക്കുക.

Tags:    

Similar News