5ജി കണക്ടിവിറ്റി, സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍; Realme Pad X സവിശേഷതകള്‍

19,999 രൂപ മുതല്‍ ആണ് ടാബ്‌ലെറ്റിന്റെ വില ആരംഭിക്കുന്നത്

Update:2022-08-01 12:45 IST

റിയല്‍മിയുടെ ഏറ്റവും പുതിയ ടാബ്‌ലെറ്റ്, പാഡ് എക്‌സ് (realme pad x) ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു. വൈ-ഫൈ, 5G എന്നീ വേരിയന്റുകളില്‍ ടാബ് ലഭ്യമാണ്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള വൈഫൈ മോഡലിന് 19,999 രൂപയാണ് വില. 5G മോഡലിന്റെ വില ആരംഭിക്കുന്നത് 25,999 രൂപ മുതലാണ്.

6 ജിബി + 128 ജിബി 5ജി മോഡല്‍ 27,999 രൂപയ്ക്ക് ലഭിക്കും. ഫ്‌ലിപ്കാര്‍ട്ട്, റിയല്‍മി.കോം എന്നിവയില്‍ നിന്നും റീട്ടെയില്‍ ഷോറൂമുകളില്‍ നിന്നും പാഡ് എക്‌സ് വാങ്ങാം. 54,99 രൂപയുടെ റിയല്‍മി പെന്‍സിലും 4,999 രൂപയുടെ സ്മാര്‍ട്ട് കീബോര്‍ഡും പാഡ്എക്‌സില്‍ സപ്പോര്‍ട്ട് ചെയ്യും.

Realme Pad X സവിശേഷതകള്‍

11 ഇഞ്ചിന്റെ ഡിസ്‌പ്ലെയിലാണ് റിയല്‍മി പാഡ് എക്‌സ് എത്തുന്നത്. സ്‌നാപ്ഡ്രാണ്‍ 695 എസ്ഒഎസി പ്രൊസസറാണ് ഫോണിന്റെ കരുത്ത്. 13 എംപിയുടേതാണ് പിന്‍ക്യാമറ. മുന്നില്‍ 8 എംപിയുടെ വൈഡ് ആംഗിള്‍ ക്യമാറയും നല്‍കിയിരിക്കുന്നു.

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ടാബിന്റെ മെമ്മറി 512 ജിബി വരെ വര്‍ധിപ്പിക്കാം. 8,340 എംഎച്ചിന്റെ ബാറ്ററിയാണ് ടാബില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 33 വാട്ടിന്റെ ഫാസ്റ്റ് ചാര്‍ജിംഗും പിന്തുണയ്ക്കും. ഗ്ലേസിയര്‍ ബ്ലൂ, ഗ്ലോയിംഗ് േ്രഗ എന്നീ നിറങ്ങളില്‍ ടാബ് ലഭ്യമാണ്.

Tags:    

Similar News