ഗ്യാലക്‌സി Z Flip 4 മുതല്‍ Buds 2 പ്രൊ വരെ; സാംസംഗിന്റെ പുതുനിര ഉല്‍പ്പന്നങ്ങള്‍

ഗ്യാലക്‌സി അണ്‍പാക്ക്ഡ് ഇവന്റില്‍ ഗ്യാലക്‌സി Z ഫ്‌ളിപ് 4, ഗ്യാലക്‌സി Z ഫോള്‍ഡ് 4 അടക്കം അഞ്ച് മോഡലുകളാണ് സാംസംഗ് അവതരിപ്പിച്ചത്

Update:2022-08-11 12:45 IST

ടെക് ലോകം കാത്തിരുന്ന ഗ്യാലക്‌സി അണ്‍പാക്ക്ഡ് ഇവന്റില്‍ അഞ്ച് പുതുനിര ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി സാംസംഗ്. Samsung Galaxy Z Flip 4, Samsung Galaxy Z Fold 4, Samsung  , Samsung Galaxy Watch 5 Pro, Samsung   എന്നിവ ഈവന്റില്‍ സാംസംഗ് അവതരിപ്പിച്ചു.

Samsung Galaxy Z Fold 4 സവിശേഷതകള്‍

1,799.99 ഡോളർ (ഏകദേശം 1,42,700 രൂപ) മുതലാണ് ഗ്യാലക്‌സി സി ഫോള്‍ഡ് 4ന്റെ വില. മോഡലുകളുടെ ഇന്ത്യയിലെ വില സാംസംഗ് വ്യക്തമാക്കിയിട്ടില്ല. 12 GB റാം+ 256 GB സ്‌റ്റോറേജ്, 12 GB റാം + 512 GB സ്‌റ്റോറേജ്, 12 GB റാം + 1 TB സ്‌റ്റോറേജ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഫോണ്‍ എത്തുന്നത്.

1 ടിബി സ്‌റ്റോറേജ് വേരിയന്റ് സാംസംഗിന്റെ വെബ്‌സൈറ്റിലൂടെ മാത്രമേ ലഭ്യമാകു. ടാബ്‌ലെറ്റ് ഫസ്റ്റ് ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയിഡ് 12L അടിസ്ഥാനമാക്കിയ വണ്‍ UI 4.1.1ല്‍ ആണ് ഗ്യാലക്‌സി സി ഫോള്‍ഡ് 4 പ്രവര്‍ത്തിക്കുന്നത്.

7.6 ഇഞ്ചിന്റെ Dynamic AMOLED 2X Infinity Flex ഡിസ്‌പ്ലെയാണ് ഫോണിന്. Qualcomm Snapdragon 8+ Gen 1 SoC പ്രൊസസറാണ് മോഡലിന് സാംസംഗ് നല്‍കിയിരിക്കുന്നത്. അഞ്ച് ക്യാമറകളാണ് ഗ്യാലക്‌സി സി ഫോള്‍ഡ് 4ന്. കവര്‍ ഡിസ്‌പ്ലെയില്‍ 10 എംപിയുടെ ക്യാമറയും പ്രധാന സ്‌കീനില്‍ 4 എംപിയുടെ ക്യാമറയും ആണ് നല്‍കിയിരിക്കുന്നത്. 50 എംപിയുടേതടക്കം ട്രിപിള്‍ ക്യാമറ സെറ്റപ്പ് ആണ് പിന്നില്‍.

Galaxy Z Flip 4 സവിശേഷതകള്‍

999 ഡോളര്‍ (ഏകദേശം 79,000 രൂപ) മുതലാണ് ഗ്യാലക്‌സി സി ഫ്‌ളിപ് 4ന്റെ വില. 8GB + 128GB, 8GB + 256GB, 8GB + 512GB എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ഫോണ്‍ ലഭ്യമാണ്. 6.7 ഇഞ്ച്, 1.9 ഇഞ്ച് വലുപ്പമുള്ള രണ്ട് ഡിസ്‌പ്ലെകളാണ് ഫോണിന് നല്‍കിയിരിക്കുന്നത്. Snapdragon 8+ Gen 1 SoC പ്രൊസസര്‍ തന്നെയാണ് ഗ്യാലക്‌സി സി ഫ്‌ളിപ്പിനും സാംസംഗ് നല്‍കിയിരിക്കുന്നത്. 12 എംപി വീതമുള്ള ഡ്യുവല്‍ റിയല്‍ ക്യമറ സെറ്റപ്പ് ആണ് ഫോണിന്. 10 എംപിയുടേതാണ് സെല്‍ഫി ക്യാമറ.

360 ഡിഗ്രി ഓഡിയോ സപ്പോര്‍ട്ടോടെ എത്തുന്ന ഗ്യാലക്‌സി ബഡ്‌സ് പ്രോ 2യുടെ വില ആരംഭിക്കുന്നത് 229.99 ഡോളര്‍ ( 18,000) രൂപ മുതലാണ്. ഗ്യാലക്‌സി വാച്ച് 5. ഗ്യാലക്‌സി വാച്ച് 5 പ്രൊ എന്നിവയ്ക്ക് യഥാക്രമം 279 ഡോളര്‍ (22,100 രൂപ), 239 ഡോളര്‍ (26,100) എന്നിങ്ങനെയാണ് വില. 

Tags:    

Similar News