വിക്ഷേപിച്ച് മൂന്ന് മിനിറ്റിനകം പൊട്ടിത്തെറിച്ച് മസ്‌കിന്റെ റോക്കറ്റ്
സ്‌പേസ്ഷിപ്പിനെ ഭൂമിയ്ക്ക് മീതെ 150 മൈല്‍ ഉയരത്തിലെത്തിക്കുക എന്നതായിരുന്നു വിക്ഷേപണ ലക്ഷ്യം
ഇലോണ്‍ മസ്‌കിന്റെ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സ് വിക്ഷേപിച്ച സ്റ്റാര്‍ഷിപ്പ് സൂപ്പര്‍ ഹെവി റോക്കറ്റ് പരീക്ഷണ വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ചു. വിക്ഷേപിച്ച് നിമിഷങ്ങള്‍ക്കുള്ളിലാണ് റോക്കറ്റ് കത്തിയമര്‍ന്നത്. ഇന്നലെ പ്രാദേശിക സമയം രാവിലെ 8.33 നാണ് വിക്ഷേപണം നടന്നത്. മുമ്പ് തിങ്കളാഴ്ചയായിരുന്നു വിക്ഷേപണം നടത്താനിരുന്നത്. എന്നാല്‍ സാങ്കേതിക തകരാര്‍ മൂലം വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു.
ലക്ഷ്യം തെറ്റി
ലോകത്തിലെ ഏറ്റവും വലിപ്പമേറിയതും കരുത്തേറിയതുമായ റോക്കറ്റായിരിക്കും സ്റ്റാര്‍ഷിപ്പെന്നായിരുന്നു കമ്പനിനിയുടെ അവകാശവാദം. സ്‌പേസ്ഷിപ്പിനെ ഭൂമിയ്ക്ക് മീതെ 150 മൈല്‍ ഉയരത്തിലെത്തിക്കുക എന്നതായിരുന്നു വിക്ഷേപണ ലക്ഷ്യം. എന്നാല്‍ ലക്ഷ്യം പൂര്‍ത്തീകരിക്കാനാവാതെ റോക്കറ്റിന്റെ യാത്ര മുടങ്ങുകയായിരുന്നു. വിക്ഷേപിച്ച് മൂന്ന് മിനിറ്റിന് ശേഷം പേടകത്തില്‍ നിന്ന് വേര്‍പെടേണ്ട റോക്കറ്റ് വേര്‍പെട്ടില്ല. തുര്‍ന്ന് ലക്ഷ്യം തെറ്റിയ റോക്കറ്റ് കത്തുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു.
ബഹിരാകാശ യാത്രികരെ എത്തിക്കുക
ചന്ദ്രനിലേക്കും ചൊവ്വയിലേക്കും ഉള്‍പ്പെടെ ബഹിരാകാശ യാത്രികരെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു സ്റ്റാര്‍ഷിപ്പിന്റെ പരീക്ഷണം. പരീക്ഷണത്തെ തുടര്‍ന്ന് റോക്കറ്റ് കത്തിയമര്‍ന്നെങ്കിലും സ്‌പേസ് എക്‌സ് ടീമിനെ അഭിനന്ദിച്ചുകൊണ്ട് ഇലോണ്‍ മസ്‌ക് ട്വീറ്റ് ചെയ്തു. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന അടുത്ത പരീക്ഷണ വിക്ഷേപണത്തിനുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ടതായും മസ്‌ക് ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു. ദൗത്യം വിജയകരമായിരുന്നെന്നും സ്പേസ് എക്സ് പ്രഖ്യാപിച്ചു.
Congrats @SpaceX team on an exciting test launch of Starship!
— Elon Musk (@elonmusk) April 20, 2023
Learned a lot for next test launch in a few months. pic.twitter.com/gswdFut1dK