ട്വിറ്ററിന് 'ആപ്പു'മായി ത്രെഡ്‌സ്; 7 മണിക്കൂറില്‍ ഒരു കോടി വരിക്കാര്‍

ആപ്പ് ഇന്‍സ്റ്റഗ്രാമുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്

Update: 2023-07-06 06:23 GMT

Image:instagram threads

ഇലോണ്‍ മസ്‌കിന്റെ മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററിനൊരു എതിരാളിയുമായി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ 'ത്രെഡ്‌സ്' എത്തി. ആപ്പില്‍ 7 മണിക്കൂറില്‍ എത്തിയത് ഒരു കോടി ആളുകളെന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് ത്രെഡ്‌സിലൂടെ അറിയിച്ചു. 



 'ത്രെഡ്‌സ്' എത്തിയതിന്  പിന്നാലെ അദ്ദേഹം രസകരമായ ഒരു ട്വീറ്റും പങ്കുവച്ചു 

ഏറെ ദിവസങ്ങളായി ലോകത്ത് ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന ഈ ആപ്പ് ഇന്‍സ്റ്റഗ്രാമുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. പ്ലേസ്റ്റോറിലും  ആപ്പ് സ്റ്റോറിലും നിലവില്‍ 'ത്രെഡ്‌സ്' ആപ്പ് ലഭ്യമാണ്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടുള്ളവര്‍ക്ക് ത്രെഡ്‌സില്‍ പുതുതായി അക്കൗണ്ട് തുറക്കേണ്ട ആവശ്യമില്ല, അതേ ലോഗ്-ഇന്‍ വിവരങ്ങള്‍ ഉപയോഗിച്ച് പുതിയ ആപ്പില്‍ പ്രവേശിക്കാനാകും.

ബിൽബോർഡ്, എച്ച്.ബി.ഒ, എൻ.പി.ആർ, നെറ്റ്ഫ്ലിക്സ് തുടങ്ങിയ ബ്രാൻഡുകൾ ലോഞ്ച് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ ത്രെഡിസിൽ സജീവമായി.  സെലിബ്രിറ്റികളായ ഗായിക ഷക്കീറയും ഷെഫ് ഗോർഡൻ റാംസെയും ഇതിൽ ഉൾപ്പെടുന്നുവെന്ന് മെറ്റ പറഞ്ഞു.

ട്വിറ്ററിന്റെ പ്രതിസന്ധിക്കിടെ

എഴുത്ത് (text) അടിസ്ഥാനമാക്കിയുള്ള പോസ്റ്റുകള്‍ക്കാണ് 'ത്രെഡ്‌സ്' പ്രാധാന്യം കൊടുക്കുന്നത്. ചിത്രങ്ങളും വിഡിയോകളും ലിങ്കുകളുമൊക്കെ ട്വിറ്ററിന് സമാനമായ രൂപത്തിലുള്ള ഈ വഴി പങ്കുവെക്കാനും കഴിയും. പ്രതിസന്ധി നേരിടുന്ന ട്വിറ്ററില്‍ നിന്ന് ഉപയോക്താക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുമ്പോഴാണ് ത്രെഡ്‌സിന്റെ ഈ വരവ്.

കൂടാതെ മാര്‍ക്ക് സക്കര്‍ബര്‍ഗും ഇലോണ്‍ മസ്‌കും തമ്മിലുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സമയവും. ഇതിനിടെ ത്രെഡ്‌സ് ആപ്പിനെതിരെ ആരോപണവുമായി ട്വിറ്റര്‍ സ്ഥാപകനായ ജാക് ഡോഴ്സി രംഗത്തെത്തിയിരുന്നു. മെറ്റയുടെ ഈ ത്രെഡ്സ് ഉപയോക്താക്കളുടെ ആവശ്യത്തിലധികം വിവരങ്ങള്‍ ശേഖരിക്കുകയാണെന്നായിരുന്നു ആരോപണം.


ത്രെഡ്‌സിൽ 'ധനം ഓൺലൈൻ' ഫോള്ളോ ചെയ്യാനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ... https://www.threads.net/@dhanam_online

Tags:    

Similar News