മാറ്റത്തിനൊപ്പം യുഎഇ; മെറ്റാവേഴ്‌സിലേക്ക് ധനമന്ത്രാലയവും

അബുദാബി, ദുബായി എന്നിവയ്ക്ക് ശേഷം മെറ്റാവേഴ്‌സാവും രാജ്യത്തിന്റെ അടയാളമെന്ന് യുഎഇ

Update:2022-09-29 19:22 IST

ബ്ലോക്ക്‌ചെയിന്‍, വെബ്3 ടെക്‌നോളജിയിലേക്ക് മാറുന്നതില്‍ മുന്‍പന്തിയിലാണ് യുഎഇ. worldwide crypto readiness reportല്‍ യുഎഇയുടെ സ്ഥാനം നാലാമതാണ്. ഇപ്പോള്‍ പുതിയ പ്രഖ്യാപനത്തിലൂടെ വീണ്ടും യുഎഇ ബ്ലോക്ക്‌ചെയിന്‍ മേഖലയുടെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ്.

മെറ്റാവേഴ്‌സില്‍ കാര്യാലയം ആരംഭിച്ചിരിക്കുകയാണ് യുഎഇ ധനകാര്യ മന്ത്രാലയം (Ministry of Economy ). ദുബായി മെറ്റാവേഴ്‌സ് അസംബ്ലിയില്‍ വെച്ച് യുഎഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിന്‍ തൗഖ് അല്‍ മര്‍റി മെറ്റാവേഴ്‌സിലെ മന്ത്രാലയത്തിന്റെ് വീഡിയോയും പങ്കുവെച്ചു. അബുദാബി, ദുബായി എന്നിവയെ കൂടാതെ രാജ്യത്തിന്റെ മൂന്നാമത്തെ അടയാളം(Address) മെറ്റാവേഴ്‌സിലായിരിക്കും എന്നും അദ്ദേഹം പ്രഖ്യാപിച്ചു.


Full View

ദുബായ് വേള്‍ഡ് ട്രേഡ് സെന്റര്‍ (Dubai World Trade Centre) ക്രിപ്‌റ്റോ കറന്‍സികള്‍ക്കും വെര്‍ച്വല്‍ ആസ്തികള്‍ക്കുമുള്ള പ്രത്യേക സോണായി (Special Crypto Zone) മാറ്റുമെന്ന് കഴിഞ്ഞ വര്‍ഷം യുഎഇ വ്യക്തമാക്കിയിരുന്നു. 2021 ഡിസംബറിലാണ് രാജ്യത്തെ ക്രിപ്റ്റോ നിക്ഷേപകര്‍ക്ക് പരിരക്ഷ ഒരുക്കാന്‍ പുതിയ നിയമം യുഎഇ കൊണ്ടുവന്നത്. ക്രിപ്റ്റോ കറന്‍സികളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ക്ക് രാജ്യത്ത് അഞ്ച് വര്‍ഷം വരെ തടവും ഒരു മില്യണ്‍ ദിര്‍ഹം വരെ ( ഏകദേശം 2 കോടി രൂപ) പിഴയും ലഭിക്കാം.

Tags:    

Similar News