നെറ്റ്ഫ്ലിക്‌സില്‍ ഇനി ഗെയിംകളിക്കാം, വിശദാംശങ്ങള്‍ അറിയാം

നെറ്റ്ഫ്ലിക്‌സ് ആപ്പില്‍ നിന്ന് ഗെയിം ഡൗണ്‍ലോഡ് ചെയ്യാം. കളിക്കാനായി ഇന്റര്‍നെറ്റിൻ്റെ ആവശ്യം ഇല്ല.

Update: 2021-11-03 05:03 GMT

നെറ്റ്ഫ്ലിക്‌സിൻ്റെ മൊബൈല്‍ ഗെയിമിംഗ് സേവനം ആഗോളതലത്തില്‍ അവതരിപ്പിച്ചു. കഴിഞ്ഞ ജൂലൈ മാസമാണ് ഗെയിമിംഗിലേക്ക് കടക്കുന്ന വിവരം നെറ്റ്ഫ്‌ലിക്‌സ് പ്രഖ്യാപിച്ചത്.

എച്ച്ബിഒ മാക്‌സ്, ആമസോണ്‍ പ്രൈം, ഡിസ്‌നി തുടങ്ങിയവയില്‍ നിന്നുള്ള മത്സരം കടുത്തതും പുതിയ സബ്‌സ്‌ക്രിബ്ഷനുകളുടെ എണ്ണം കുറഞ്ഞതുമാണ് കമ്പനിയെ മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്.
ആന്‍ഡ്രോയിഡ് മൊബൈല്‍ ഉപഭോക്താക്കള്‍ക്കായി 5 ഗെയിമുകളാണ് തുടക്കത്തില്‍ നെറ്റ്ഫ്ലിക്‌സ് അവതരിപ്പിക്കുന്നത്. Stranger Things: 1984 , Stranger Things 3: the game, Card Blast, Teeter Up, Shooting Hoops എന്നിവയാണ് 5 ഗെയിമുകള്‍.
എങ്ങനെ ഗെയിം കളിക്കാം
നെറ്റ്ഫ്ലിക്‌സ് സബ്‌സ്‌ക്രിഷനുള്ളവര്‍ക്ക് സൗജന്യമായി ഗെയിം ലഭ്യമാകും. ഇതിനായി നെറ്റ്ഫ്ലിക്‌സ് ആപ്പില്‍ നിന്ന് ഗെയിം ഓപ്ഷന്‍ തെരഞ്ഞെടുത്ത് നിങ്ങള്‍ക്ക് ആവശ്യമുള്ള ഗെയിമുകള്‍ ഡൗണ്‍ലോഡ് ചെയ്ത് കളിക്കാം. ഒരിക്കല്‍ ഡൗണ്‍ലോഡ് ചെയ്ത ഗെയിമുകള്‍ കളിക്കാന്‍ പിന്നീട് ഇന്റര്‍നെറ്റിൻ്റെ ആവശ്യമില്ല.


Tags:    

Similar News