നിങ്ങളുടെ ഫോൺ ഇതാണെങ്കിൽ നവംബർ 1 മുതൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ല!
സെറ്റിംഗ്സിൽ പോയി പരിശോധിച്ചാൽ വാട്ട്സ്ആപ്പ് പ്രവർത്തിക്കാത്ത ഫോണുകളെ അറിയാം.
വാട്ട്സ്ആപ്പ് ഐ ഫോണിന്റെ ഒരു പതിപ്പിലെയും ആൻഡ്രോയ്ഡിന്റെ ചില പതിപ്പുകളിലെയും പ്രവർത്തനം നിർത്തുന്നു. 4.0.3 ഐസ് ക്രീം സാൻഡ്വിച്ച് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ആൻഡ്രോയ്ഡ് ഫോണുകളിൽ നിന്ന് വാട്ട്സ്ആപ്പ് അപ്രത്യക്ഷമാകുമ്പോൾ IOS9(ആപ്പിൾ)നെ പിന്തുണയ്ക്കുന്നതും വാട്ട്സ്ആപ്പ്അവസാനിപ്പിക്കും.നവംബർ 1മുതലാണ് ഈ തീരുമാനം.
നിങ്ങളുടെ ഫോൺ ഏതു ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ആണ് പ്രവർത്തിക്കുന്നതെന്നറിയാൻ സെറ്റിങ്സ് പരിശോധിച്ചാൽ മതിയാകും. ഫേസ്ബുക്കിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വാട്സ്ആപ്പ് കമ്പനി പുറത്തിറക്കിയ വാട്ട്സ്ആപ്പ് പ്രവർത്തിക്കാത്ത ആൻഡ്രോയിഡ് ഫോണുകളുടെ പട്ടികയിൽ സാംസങ്, എൽജി, ഇസഡ് ടിഇ, ഹുവാവേ, സോണി, അൽകാറ്റെൽ എന്നീ കമ്പനികളുടെ സ്മാർട്ട്ഫോണുകളും ഉൾപ്പെടുന്നു.
നിങ്ങളുടെ ഐഫോണോ ആൻഡ്രോയ്ഡ് ഫോണോ ഏത് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കാൻ, ഉപയോക്താക്കൾക്ക് സെറ്റിംഗ്സ് മെനുവിലേക്ക് പോയാൽ ഫോൺ ഏത് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നതെന്ന് അറിയാൻ കഴിയും.
ഏഴ് ദിവസങ്ങൾക്ക് ശേഷം സന്ദേശങ്ങൾ അപ്രത്യക്ഷ മാകുന്ന പ്രത്യേകത അവതരിപ്പിച്ചതിന് ശേഷം വാട്ട്സ്ആപ്പ് പുതിയ സവിശേഷതകളും അവതരിപ്പിക്കാൻ ഒരുങ്ങുന്നു. 90 ദിവസങ്ങൾക്ക് ശേഷം അപ്രത്യക്ഷമാകുന്ന സമാനമായ മറ്റൊരു പ്രത്യേകതയാണ്വരാൻ പോകുന്നത്.
ഒരിക്കൽ മാത്രം കണ്ടുകഴിഞ്ഞാൽ എന്നെന്നേക്കുമായി അപ്രത്യക്ഷമാകുന്ന സന്ദേശങ്ങൾ എന്ന സവിശേഷതയും വാട്സ്ആപ്പ് നേരത്തെ അവതരിപ്പിച്ചിരുന്നു.