യൂട്യൂബ് മേധാവിയായി ഇന്ത്യന്‍ വംശജന്‍ നീല്‍ മോഹന്‍

യൂട്യൂബ് ഷോര്‍ട്‌സിലും, മ്യൂസിക്കിലും നേതൃനിരയില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു

Update:2023-02-17 11:58 IST

image: @neal-mohan/linkedin

ഇന്ത്യന്‍ വംശജന്‍ നീല്‍ മോഹന്‍ ഇനി യൂട്യൂബ് സി.ഇ.ഒ. യൂട്യൂബില്‍ ഒന്നര പതിറ്റാണ്ടിന്റെ സേവനമാണ് നീല്‍ മോഹന്‍ ഫെബ്രുവരി 16 നാണ് സ്ഥനമേറ്റത്. ഇതോടെ സാങ്കേതികവിദ്യാ വ്യവസായ രംഗത്തെ മുന്‍നിര കമ്പനികളിലൊന്നിന്റെ തലപ്പത്തേക്ക് മറ്റൊരു ഇന്ത്യന്‍ വംശജന്‍ കൂടി എത്തുകയാണ്.

മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, അഡോബി സിഇഒ ശന്തനു നാരായണ്‍, ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈ എന്നീ ഇന്ത്യന്‍ വംശജരായ സിഇഓമാരുടെ പട്ടികയില്‍ നീല്‍ മോഹന്‍ ചേര്‍ന്നു.


സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദവും സ്റ്റാന്‍ഫോര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്നും എംബിഎയും നേടിയ നീല്‍ മോഹന്‍ 2008ലാണ് ഗൂഗ്‌ളിലെത്തുന്നത്. ചീഫ് പ്രൊഡക്ട് ഓഫീസറായിട്ടായിരുന്നു നിയമനം. പിന്നീട് യൂട്യൂബ് ഷോര്‍ട്‌സ്, മ്യൂസിക് എന്നിവയില്‍ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു.

ഗൂഗ്‌ളില്‍ എത്തുന്നതിന് മുമ്പ് മൈക്രോസോഫ്റ്റിലും നീല്‍ മോഹന്‍ ജോലി ചെയ്തിട്ടുണ്ട്. ഒന്‍പത് വര്‍ഷത്തെ സേവനത്തിന് ശേഷം നിലവിലെ യൂട്യൂബ് സി.ഇ.ഒ ആയ സൂസന്‍ വോജിസ്‌കി സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് നിയമനം.


Tags:    

Similar News