ലോകത്തെ ഏറ്റവും മെലിഞ്ഞ വാച്ച് വേണോ , വേഗമാകട്ടെ വെറും 10 എണ്ണമാണ് നിർമിക്കെപ്പടുന്നത്

ഇറ്റാലിയൻ ഒക്ടോ ഫിനിസമോ അൾട്രായുടെ കനം 1.8 mm

Update: 2022-03-28 13:45 GMT

ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ വാച്ച് നിർമിച്ചിരിക്കുകയാണ് ഇറ്റാലിയൻ കമ്പനിയായ ബുൾഗാരി. ഒക്ടോ ഫിനിസ് മോ അൾട്രായുടെ (OCTO FINISSIMO WATCH) കനം വെറും 1.8 mm. (റെഫ് 103611) നിലവിൽ ലോകത്തെ ഏറ്റവും മെലിഞ്ഞ വാച്ച് എന്ന് കരുതപ്പെടുന്ന പിയാശേ അൾട്ടിപ്ലെണോ (Piaget Altiplano ) വാച്ചിന്റെ വലിപ്പം 2 mm. ഏറ്റവും മെലിഞ്ഞ അമേരിക്കൻ നാണയത്തെ ക്കാൾ അൽപലം വലിപ്പം കൂടുതൽ. ഒക്ടോ നിരയിൽ പെട്ട ആഡംബര വാച്ചുകൾ ഇറങ്ങിയതിന്റെ 10-ാം വാർഷികം പ്രമാണിച്ചാണ് ഏറ്റവും മെലിഞ്ഞ വാച്ച് പുറത്തിറക്കിയത്. വെറും 10 വാച്ചുകൾ മാത്രമാണ് നിര്മിക്കുന്നുള്ളു എന്ന കാരണത്താൽ ആഡംബര വാച്ച് വിപണിയിൽ വൻ ഡിമാന്റ് ഉണ്ടാകുമെന്ന് ഉറപ്പിക്കാം. കഴിഞ്ഞ 10 വര്ഷത്തിനുള്ളിൽ 8-ാമത്തെ ലോക റിക്കോർഡാണ്‌ ബുൾഗാരി കരസ്ഥമാക്കുന്നത്

ഈ വാച്ചിന് 10 പേറ്റന്റ് അപേക്ഷകൾ നിലവിലുണ്ട്. അഷ്ടഭുജ (Octagonal) ആകൃതിയുള്ള ഈ വാച്ചിന്റെ ചുറ്റളവ് 40 mm, സാൻഡ് ബ്ലാസ്റ്റഡ് ടൈറ്റാനിയത്തിലാണ് കേസുകൾ നിർമിച്ചിരിക്കുന്നത്. അതിൽ അച്ചടിച്ചിരിക്കുന്ന ക്യു ആർ കോഡ് ഉപയോഗിച്ച് മെറ്റാ വേഴ്‌സിൽ എൻ എഫ് ടിയിൽ തീർത്ത കലാസൃഷ്ടി കാണാം.

ചാര നിറത്തിലുള്ള ഒക്ടോ ഫിനിസ്മോ ഒരു മെക്കാനിക്കൽ വാച്ചാണ്. സ്ഥലം ലാഭിക്കാൻ വേണ്ടി ഇതിന്റെ ബി വി എൽ കാലിബർ 180 മൂവ് മെന്റ് വാച്ചിന്റെ കേസിന്റെ പുറകിലായിട്ടാണ് പിടിപ്പിച്ചിരിക്കുന്നത്.അതിലെ 170 ഘടകങ്ങളും ഈ കാലിബറിലാണ് പിടിപ്പിച്ചിരിക്കുന്നത്.ചില ഭാഗങ്ങൾക്ക് ഒന്നിൽ കൂടുതൽ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്.
.
ഇതിന് മുൻപ് ഇറങ്ങിയ ഒക്ടോ സീരീസ് (റെഫ് 103673)യുടെ വില 14,72,000 രൂപയായിരുന്നു വില. ഏറ്റവും പുതിയതും ഒക്ടോ നിരയിൽ അവസാനത്തെ വാച്ചിന്റെ വില പ്രസിദ്ധപ്പെടുത്തിയിട്ടില്ല.


Tags:    

Similar News