മികച്ച ഭരണം കാഴ്ചവെക്കാൻ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് തന്റെ പുതിയ മന്ത്രിസഭയിലെ അംഗങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈയിടെ നിർദേശിക്കുകയുണ്ടായി.
സത്യപ്രതിജ്ഞയ്ക്കു മുൻപ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ചായസൽക്കാരത്തിനിടെയാണ് മോദി മന്ത്രിമാർക്ക് മുന്നിൽ ഈ നിർദേശങ്ങൾ അവതരിപ്പിച്ചത്.
നിർദേശങ്ങൾ ഇവയാണ്:
- ചാർജ് ഏറ്റെടുത്ത ഉടനെ അവധിയെടുക്കുന്നതു ഒഴിവാക്കണം, ചുറുചുറുക്കോടെ ഉടൻ ജോലി ആരംഭിക്കണം
- മന്ത്രിപദവി ലഭിച്ചതിന്റെ പേരിൽ നടത്തുന്ന സ്വീകരണച്ചടങ്ങുകൾ ഒഴിവാക്കണം.
- സ്വന്തം മന്ത്രാലയത്തെക്കുറിച്ചു നന്നായി അറിഞ്ഞിരിക്കണം.
- വിവാദ പ്രസ്താവനകൾ ഒഴിവാക്കണം. ചെറിയ തെറ്റുകൾ പോലും സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കും.
- 2019ൽ ജനങ്ങൾ ബിജെപിയ്ക്ക് വോട്ട് ചെയ്തത് കഴിഞ്ഞ സർക്കാരിന്റെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ്. ഇത്തവണയും ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാൻ എല്ലാവരും ശ്രമിക്കണം.