നിക്ഷേപവും വളര്‍ച്ചയും പ്രോത്സാഹിപ്പിക്കുന്നതിനായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ നിരവധി നടപടികള്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഓഹരി വിപണിയിലെ കുതിപ്പിനൊപ്പം രൂപയുടെ മൂല്യവും ഇന്നലെ ഉയര്‍ന്നു.
യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 70.67 ആയപ്പോള്‍ ഏകദിന നേട്ടം 67 പൈസ. ഡോളറിനെതിരെ വ്യാഴാഴ്ച രൂപ 71.34 എന്ന നിലയിലായിരുന്നു. നിര്‍മ്മല സീതാരാമന്റെ പ്രഖ്യാപനത്തിനു മുമ്പ്് ഇന്റര്‍ ബാങ്ക് വിദേശനാണ്യ വ്യാപാരം ആരംഭിച്ചപ്പോള്‍ 71.19 ഉം.