ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍ക്ക് വിശ്വാസ്യതയാണ് വേണ്ടത്, അതിനവരെ സുഹൃത്തുക്കളായി കാണണം; 'ഗ്ലിറ്റ്‌സ് ഇന്ത്യ' ബ്രാന്‍ഡിന്റെ വിജയ കഥ പറഞ്ഞ് റസീന
ആലപ്പുഴ, തിരുവമ്പാടിയിലെ ചെറിയ ബൂട്ടീക്കില്‍ നിന്നും ഇന്ത്യ മുഴുവന്‍ ഉപഭോക്താക്കളെ നേടിയതിനു പിന്നിലെ വിജയ രഹസ്യവും സംരംഭക കഥയും ഇങ്ങനെ
ഇഷ്ടപ്പെട്ട് വാങ്ങിയ സാരിയ്‌ക്കൊപ്പം ധരിക്കാന്‍ നല്ല ഒരു ബ്ലൗസ്, വീട്ടിലെ ഒരു വിശേഷ ദിവസത്തിന് ഇടാന്‍ പോക്കറ്റ് കാലിയാകാതെ വാങ്ങാന്‍ നല്ല ഒരു സല്‍വാര്‍. ഇതെല്ലാം ആഗ്രഹിച്ചാണ് പല വനിതാ ഉപഭോക്താക്കളും തുണിക്കടകളില്‍ മണിക്കൂറുകളോളം ചെലവഴിക്കുന്നത്. എന്നാല്‍ പല കടകളില്‍ കയറിയിറങ്ങുന്നത് സമയം ഏറെ പാഴാക്കുന്ന ചടങ്ങാണ്. റെഡിമെയ്ഡ് വസ്ത്രങ്ങള്‍ മനസ്സിന് ഇണങ്ങി കിട്ടുക എന്നതും അത്യപൂര്‍വമാണ്. ഓണ്‍ലൈനിലൂടെ വാങ്ങാമെന്ന് വച്ചാലോ, കസ്റ്റമൈസ് ചെയ്യാന്‍ പലപ്പോഴും കഴിയാറില്ല, എന്നാല്‍ അങ്ങനെ ചെയ്താലോ, എങ്ങനെയാണ് കയ്യില്‍ കിട്ടുക എന്ന് ആര്‍ക്കും ഒരുറപ്പും പറയാനാകില്ല. ഇവിടെയാണ് ഓണ്‍ലൈനിലൂടെ രാജ്യം മുഴുവന്‍ ഉപഭോക്താക്കളെ സ്വന്തമാക്കാനായ റസീന എന്ന സംരംഭകയുടെ വിജയം പ്രസക്തമാകുന്നത്. ഇത് റസീന, ഫാഷന്‍ ഡിസൈനിംഗ് പാഷനാക്കിയ വീട്ടമ്മയില്‍ നിന്നും ഏറെ മത്സരമുള്ള വസ്ത്രവ്യാപാര വിപണിയില്‍ വിജയം കൊയ്ത വളരെ കുറച്ച് പേരില്‍ ഒരു സംരംഭക.
ഗ്ലിറ്റേഴ്‌സില്‍ മിന്നിത്തിളങ്ങി ഗ്ലിറ്റ്‌സ് ഇന്ത്യ
ഇന്ന് ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഒന്നര ലക്ഷത്തോളം ഫോളോവേഴ്‌സ് വീതം ആണ് ഗ്ലിറ്റ്‌സ് ഇന്ത്യക്കുള്ളത്. ഇവരെല്ലാം തന്നെ ഉപഭോക്താക്കളുമാണ്. ആലപ്പുഴയിലെ തിരുവമ്പാടിയില്‍ ബുട്ടീക്ക് ആരംഭിച്ച റസീനയ്ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് ഉപഭോക്താക്കളുണ്ട്.
വിജയം നേടിയ സേവനം
ഗ്ലിറ്റ്‌സ് ഇന്ത്യ എക്‌സ്‌ക്ലൂസീവ്
100% ലാഭം, ഒരു രൂപ പോലും ചെലവില്ലാതെ വീട്ടിലിരുന്ന് ജ്യോതി പ്രതിമാസം നേടുന്നത് 80,000 രൂപ!
ട്രഡിഷണല്‍ ചുരിദാറുകള്‍, ഓര്‍ഗാനിക് കളേഴ്‌സ് ഉപയോഗിച്ചുള്ള സെറ്റ്, മധുബനി കളക്ഷന്‍ എന്നിവയെല്ലാം ഗ്ലിറ്റ്‌സ് ഇന്ത്യയെ വേറിട്ടു നിര്‍ത്തുന്നു. ഇന്ത്യയിലെവിടെ ഇരുന്നു പോസ്റ്റല്‍ വഴിയും ഡിറ്റിഡിസി വഴിയും കൊറിയര്‍ സര്‍വീസ് ലഭ്യമാണ്. ഗ്ലിറ്റ്‌സ് ഇന്ത്യ എന്ന പേരില്‍ വിവിധ ബ്രാഞ്ചുകള്‍ കേരളത്തിന്റെ പല ഭാഗത്തും ആരംഭിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് ഗ്ലിറ്റ്‌സ് ഇന്ത്യ മുന്നോട്ടു പോകുന്നത്.