ഒഎന്‍ജിസിയുടെ ഫിനാന്‍സ് വിഭാഗത്തെ നയിക്കുക ഈ വനിതാരത്‌നം: പൊമില ജസ്പാലിനെ അറിയാം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യയുടെ അംഗമാണ്

Update: 2022-04-20 12:00 GMT

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഒഎന്‍ജിസിയുടെ (Oil and Natural Gas Corporation Limited) ഫിനാന്‍സ് വിഭാഗത്തെ നയിക്കാന്‍

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യയുടെ അംഗമായ പൊമില ജസ്പാല്‍. പൊമില ജസ്പാലിനെ ഒഎന്‍ജിസിയുടെ ഫിനാന്‍സ് ഡയറക്ടറായാണ് കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്.
ഓയില്‍ ആന്‍ഡ് ഗ്യാസ് ഇന്‍ഡസ്ട്രീസ് രംഗത്ത് 36 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ട് പൊമില ജസ്പാലിന്. ഒഎന്‍ജിസി മംഗളുരു പെട്രോകെമിക്കല്‍, പെട്രോനെറ്റ് മംഗളുരു ഹസ്സന്‍ ബംഗളുരു ലിമിറ്റഡ്, ഒഎന്‍ജിസി പെട്രോ അഡിഷന്‍സ് ലിമിറ്റഡ് എന്നിവയുടെ ചുമതലകളാണ് വഹിച്ചിരുന്നത് (ONGC Mangalore Petrochemicals Limited (OMPL), Petronet Mangalore Hassan Bangalore Limited (PMHBL) and ONGC Petro additions Limited (OPaL).
1985 മുതല്‍ ഒഎന്‍ജിസിയുടെ ഭാഗമായി പ്രവര്‍ത്തിച്ചുവരുന്നു. സാമ്പത്തിക കാര്യങ്ങളില്‍ പൊതുമേഖലയിലെ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഒഎന്‍ജിസിയുടെ പ്രധാന തീരുമാനങ്ങളുടെ ഭാഗമാകാന്‍ പോമിലയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ട്‌സ് ഓഫ് ഇന്ത്യയില്‍ അംഗമാണ് പൊമില.
മംഗളൂരു റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍സ് ലിമിറ്റഡിന്റെ ഫിനാന്‍സ് ഡയറക്ടര്‍ എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വച്ചിരുന്നത്. കമ്പനി ആദ്യമായി നോണ്‍ കണ്‍വെര്‍ട്ടബിള്‍ ഡിബഞ്ചറുകള്‍ ഇഷ്യു ചെയ്തത്, പൊമിലയുടെ സാരഥ്യത്തിലായിരുന്നപ്പോഴാണ്.


Tags:    

Similar News