ആദ്യനിക്ഷേപം 500 രൂപയും 10800 രൂപയും, തുടക്കം ഫെയ്‌സ്ബുക്കില്‍; ഈ വനിതാ സംരംഭകരുടെ വിറ്റുവരവ് ലക്ഷങ്ങള്‍
പഠിച്ചതും ജോലി ചെയ്തതും വ്യത്യസ്തമായ മേഖലയില്‍, സംരംഭം തുടങ്ങിയത് ഫെയ്‌സ്ബുക്ക് പേജിലൂടെ. ഈ വീട്ടമ്മമാര്‍ പറഞ്ഞുതരും എങ്ങനെ ഒരു പേഴ്‌സില്‍ ഒതുങ്ങുന്ന തുച്ഛമായ നിക്ഷേപം കൊണ്ട് മികച്ചലാഭം നേടുന്ന സംരംഭം കെട്ടിപ്പടുക്കാമെന്നും അതിനുള്ള വഴികള്‍ എന്തെല്ലാമെന്നും.
ഫെയ്‌സ്ബുക്കില്‍ ദിനവും നിരവധി സംരംഭകരാണ് പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷരാകുകയും ചെയ്യുന്നത്. കൊറോണ കാലത്ത് കൂണുപോലെയാണ് സോഷ്യല്‍ മീഡിയ സംരംഭങ്ങളും മുളച്ച് പൊന്തിയത്. എന്നാല്‍ ഫെയ്‌സ്ബുക്ക് സംരംഭങ്ങള്‍ കേരളത്തില്‍ സുപരിചിതമായിത്തുടങ്ങിയപ്പോള്‍ തന്നെ അതിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയ സംരംഭകരാണ് ശ്രീലക്ഷ്മി അജേഷും പ്രിയ കാമത്തും. ഒരാള്‍ കൈത്തറി സാരികളുടെ വൈവിധ്യങ്ങളവതരിപ്പിച്ച് ഇസബെല്ല ബൈ പ്രിയ കാമത്ത് എന്ന പേജിലൂടെ ഫെയ്‌സ്ബുക്കില്‍ ഇടം നേടിയപ്പോള്‍ മറ്റൊരാള്‍ സ്വന്തം അടുക്കളയില്‍ നിന്ന് ലൈവായി അച്ചാറും ഭക്ഷണപദാര്‍ത്ഥങ്ങളുമെല്ലാം ഉണ്ടാക്കി വിറ്റ് കലവറ ഫുഡ് പ്രോഡക്റ്റ്‌സ് എന്ന ബ്രാന്‍ഡ് വളര്‍ത്തി. സംരംഭം തുടങ്ങുകയല്ലാതെ മറ്റൊരു വരുമാനമാര്‍ഗം കണ്ടെത്താന്‍ മാര്‍ഗമില്ലാത്ത അവസ്ഥയിലാണ് ആകെ ഉണ്ടായിരുന്ന തുച്ഛമായ നിക്ഷേപവുമായി ഫെയ്‌സ്ബുക്കിനെ കൂട്ടുപിടിച്ചത്. തങ്ങളുടെ സംരംഭം വിജയമാക്കിയ കഥ പങ്കുവയ്ക്കുകയാണ് ഇരുവരും.
ആകെ ഉണ്ടായിരുന്ന 500 രൂപ: ശ്രീലക്ഷ്മി
രണ്ട് ബിരുദാനന്തര ബിരുദങ്ങളും ബിഎഡും കഴിഞ്ഞ് ഒരു സ്വകാര്യ കമ്പനിയില്‍ ജോലി തരപ്പെടുത്തിയെങ്കിലും തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു ശ്രീലക്ഷ്മിയെ മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ഒഴിവുനേരങ്ങളില്‍ ഫെയ്‌സ്ബുക്ക് വീഡിയോ ചെയ്യുന്ന ശീലമുണ്ടായിരുന്നു ശ്രീലക്ഷ്മിക്ക്. മൂന്നു നാല് വര്‍ഷം മുമ്പ് ഒരുദിവസം വളരെ അവിചാരിതമായിട്ടാണ് വിദേശത്തേക്ക് പോകുന്ന ഒരു സുഹൃത്തിനായി അച്ചാര്‍ ഉണ്ടാക്കി നല്‍കാന്‍ ഒരാള്‍ ആവശ്യപ്പെട്ടത്. അതില്‍ പുതിയൊരു വരുമാനമാര്‍ഗമാണ് ഈ സംരംഭക കണ്ടത്. സഹോദരന്‍ ശ്രീരാജ് നല്‍കിയ 500 രൂപയ്ക്ക് അച്ചാര്‍ ഉണ്ടാക്കാനുള്ള സാധനങ്ങളും വാങ്ങി ഫെയ്‌സ്ബുക്ക് ലൈവ് തുറന്നുവച്ച് ശ്രീലക്ഷ്മി അച്ചാര്‍ ഉണ്ടാക്കി.
ആദ്യ നിക്ഷേപം 10800 രൂപ: പ്രിയ കാമത്ത്