

Read Article In English
മുന്‍ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നതു പോലെ, ഏതൊരു ബിസിനസിന്റെയും അടിസ്ഥാന ലക്ഷ്യം ലാഭമുണ്ടാക്കുക എന്നതാണ്. ബിസിനസിന്റെ ലാഭക്ഷമതയെ സൂചിപ്പിക്കുന്ന ഏകീകൃത പ്രൊഫിറ്റ് & ലോസ് സ്‌റ്റേറ്റ്‌മെന്റാണിത്. ലിക്വിഡിറ്റിയെ സൂചിപ്പിക്കുന്ന കാഷ് ഫ്‌ളോ സ്‌റ്റേറ്റ്‌മെന്റിനും തുല്യപ്രാധാന്യമുണ്ട്. കടംവീട്ടാനുള്ള കഴിവിനെ സൂചിപ്പിക്കുന്ന ബാലന്‍സ് ഷീറ്റാണ് അവസാനം.
| Sr . No. | Statement | Indicates |
| 1 | Consolidated Profit & Loss | Profitability |
| 2 | Cash Flow | Liquidity |
| 3 | Balance Sheet | Solvency |
ഉത്തരം: ആസ്തിയും ബാധ്യതകളും പ്രസ്താവിക്കുന്നവയാണ് ബാലന്‍സ് ഷീറ്റ്. താഴെ നല്‍കിയിരിക്കുന്ന മൂന്ന് തത്വങ്ങള്‍ ഓര്‍ത്തു വെച്ചാല്‍ ബാലന്‍സ് ഷീറ്റ് ലളിതമായും എളുപ്പത്തില്‍ മനസ്സിലാകുന്ന തരത്തിലുമുള്ളതാക്കാനാകും.
1. സ്ഥാപനത്തെ ഒരു കൃത്രിമ മനുഷ്യനായി സങ്കല്‍പ്പിക്കുക
2. ബാധ്യതകള്‍ എന്നത് ആ കൃത്രിമ മനുഷ്യന് ഫണ്ട് ലഭിക്കുന്നതിനുള്ള സ്രോതസ്സാണ്.
3. ഇങ്ങനെ ലഭിക്കുന്ന ഫണ്ട് ഉപയോഗിക്കപ്പെടുമ്പോള്‍ അത് ആസ്തിയാകുന്നു
ബാധ്യതകളും (സ്രോതസ്) ആസ്തിയും (ഉപയോഗം) പരസ്പരം സമതുലനാവസ്ഥയിലെത്തിക്കുന്നതിനാലാണ് ഇതിനെ ബാലന്‍സ് ഷീറ്റ് എന്നു വിളിക്കുന്നത്.
ഉത്തരം: ഒരാള്‍ ഒരു വീട് വാങ്ങുന്നു എന്നത് ഉദാഹരണമായി എടുത്താല്‍ ഇത് എളുപ്പത്തില്‍ മനസ്സിലാകും. അതിനുള്ള ഫണ്ട് കണ്ടെത്താനുള്ള പ്രധാനപ്പെട്ട രണ്ട് സ്രോതസ്സുകള്‍ സ്വന്തം കൈവശമുള്ള പണവും വായ്പയെടുക്കുന്ന തുകയുമാണ്. സമാനമായി കോര്‍പ്പറേറ്റുകള്‍ക്കും രണ്ടു സ്രോതസുകളാണുള്ളത്. ഉടമകളുടെ സ്വന്തം ഫണ്ടായ ഓഹരിയും ( Equity) കടം വാങ്ങുന്ന തുകയും (Debt). ഒരു സ്ഥാപനത്തിന്റെ പ്രധാനപ്പെട്ട രണ്ട് ബാധ്യതകളാണ് Equity യും Debt ഉം.
ഉത്തരം: സ്ഥാപനത്തിനായി ചെലവഴിക്കപ്പെടുന്ന ഫണ്ടാണ് ആസ്തി. ഫികസ്ഡ് അസറ്റ്, കറന്റ് അസറ്റ്, ഇന്‍ടാന്‍ജിബ്ള്‍ അസറ്റ്, നിക്ഷേപങ്ങള്‍ എന്നിവയാണ് ഒരു സ്ഥാപനത്തിന്റെ വിവിധ ആസ്തികള്‍. അവയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ചുവടെ നല്‍കുന്നു.
ഉത്തരം: ഒരു സ്ഥാപനം ആദ്യം സ്ഥലം വാങ്ങും, അവിടെ കെട്ടിടം നിര്‍മിക്കും, മെഷിനറിയും മറ്റും സ്ഥാപിക്കും. (ഉല്‍പ്പാദനപ്രക്രിയയ്ക്കായി). മാത്രമല്ല, പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ഫര്‍ണിച്ചറുകള്‍ ഉള്‍പ്പടെയുള്ള സാധനങ്ങള്‍ കൂടി വാങ്ങും. അങ്ങനെ തുടക്കത്തില്‍ തന്നെ സ്ഥാപനത്തിന്റെ മുലധന ചെലവുകളായി ഇത്തരത്തിലുള്ള ദീര്‍ഘകാല സ്ഥിര ആസ്തികളില്‍ നിക്ഷേപം നടത്തും. മുകളില്‍ പറഞ്ഞിരിക്കുന്ന ഭൂമി, കെട്ടിടം, മെഷിനറി, ഫര്‍ണിച്ചര്‍ തുടങ്ങിയവയാണ് ഒരു സ്ഥാപനത്തിന്റെ സ്ഥിര ആസ്തി.
ഉത്തരം: ഹ്രസ്വകാലയളവിലേക്കുള്ള ആസ്തികളാണിത്. ദിവസേനയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ആസ്തി ആവശ്യമായി വരും. ഒരു സാധാരണ പ്രവര്‍ത്തന മൂലധനത്തിന്റെ ചാക്രിക സ്വഭാവം (WORKING CAPITAL CYCLE) നമുക്ക് പരിശോധിക്കാം. ഒരു സ്ഥാപനം അസംസ്‌കൃത വസ്തുക്കളിന്മേല്‍ നിക്ഷേപിക്കുകയും അത് ഉപയോഗിച്ച് ഉല്‍പ്പന്നം ഉണ്ടാക്കുകയും ചെയ്യുന്നു. അതിനു ശേഷം ഈ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നു. പണം അപ്പപ്പോള്‍ വാങ്ങി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനാണ് പ്രഥമപരിഗണന നല്‍കുകയെങ്കിലും പ്രത്യേക സാഹചര്യങ്ങളാല്‍ അവയിലൊരു ഭാഗം കടമായി നല്‍കേണ്ടി വരുന്നു. ഇങ്ങനെ കടം പറയുന്ന സ്ഥാപനങ്ങളില്‍ നിന്ന് സ്ഥാപനത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ ലഭ്യമാകാം. ലഭിക്കേണ്ട പണത്തിന് പകരമായി അസംസ്‌കൃത വസ്തുക്കള്‍ ലഭിക്കുന്നു. ഈ ചാക്രിക പ്രവൃത്തി തുടര്‍ന്നു കൊണ്ടേയിരിക്കും.
കമ്പനിക്ക് ചില അസംസ്‌കൃത വസ്തുക്കള്‍ കടമായി വാങ്ങാനാകും എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. അത്തരത്തില്‍ ചില കടങ്ങള്‍ ഓരോ കമ്പനിക്കുമുണ്ടാകും. ഇത്തരത്തില്‍ നല്‍കേണ്ടവ കമ്പനിയുടെ ഫണ്ടിനുള്ള സ്രോതസ്സ് എന്ന നിലയില്‍ അടിസ്ഥാനപരമായി ബാധ്യതകളാണ്. അതുകൊണ്ടു തന്നെ, അസംസ്തൃത വസ്തുക്കള്‍, ഉല്‍പ്പന്ന നിര്‍മാണം, ഉല്‍പ്പന്നങ്ങള്‍, വിറ്റുകിട്ടുന്ന പണം അല്ലെങ്കില്‍ തുല്യമായ മറ്റുള്ളവ എന്നിവയൊക്കെയാണ് വിവിധ കറന്റ് അസ്റ്റ്‌സ്. അതേസമയം കൊടുക്കാനുള്ള പണം കറന്റ് ലയബിലിറ്റീസില്‍ ഉള്‍പ്പെടും.
ഒരു വ്യക്തി ബാങ്കുകളില്‍ നിക്ഷേപം നടത്തുന്നതു പോലയും ഓഹരികള്‍ വാങ്ങുന്നതു പോലെയും സ്ഥാപനങ്ങളും ഫണ്ടുകളില്‍ നിക്ഷേപിക്കാം. ഗ്രൂപ്പ് കമ്പനികളിലെ ഓഹരികള്‍, മറ്റു സാമ്പത്തിക ഉപകരണങ്ങളിലെ നിക്ഷേപം എന്നിവയൊക്കെയാവാം അത്. അതാത് സ്ഥാപനങ്ങളുടെ നിക്ഷേപ തന്ത്രങ്ങള്‍ക്കനുസരിച്ച് ഇത്തരം നിക്ഷേപങ്ങള്‍ ദീര്‍ഘകാലത്തേക്കോ ഹ്രസ്വകാലത്തേക്കോ ഉള്ളവയാകാം.
ഭൗതികമായ രൂപമോ വലിപ്പമോ ഇല്ലാത്തവയാണ് സ്പര്‍ശവേദ്യമല്ലാത്ത ആസ്തികള്‍. പേറ്റന്റുകള്‍, സല്‍പേര്, ബ്രാന്‍ഡ്, ബൗദ്ധിക സ്വത്തവകാശം(IPRs) തുടങ്ങിയവയൊക്കെയാണ് അത്. ആഗോളവത്കരണത്തിന്റെ ഈ കാലഘട്ടത്തില്‍ സ്പര്‍ശനവേദ്യമായ ആസ്തികള്‍ (സ്ഥിര ആസ്തികള്‍, പ്രവര്‍ത്തന മൂലധന ആസ്തി, നിക്ഷേപങ്ങള്‍) എന്ന പോലെ തന്നെ പ്രധാനമാണ് സ്പര്‍ശവേദ്യമല്ലാത്ത ഇത്തരം ആസ്തികളും.
Read Article In English
Previous Articles in Malayalam:
Previous Articles in English:
Financial Statements: Profit & Loss - Part 2
Read DhanamOnline in English
Subscribe to Dhanam Magazine