നിങ്ങളുടെ കമ്പനിയുടെ സാമ്പത്തിക ജാതകം വായിക്കാന്‍ അറിയുമോ?

നിങ്ങളുടെ കമ്പനിയുടെ സാമ്പത്തിക ജാതകം വായിക്കാന്‍ അറിയുമോ?
Published on

Read Article In English

പണം എങ്ങനെ വിദഗ്ധമായി മാനേജ് ചെയ്യുന്നുവെന്നതാണ് ബിസിനസിന്റെ അകകാമ്പ്. പണത്തിന്റെ ഭാഷ എന്നാല്‍ ഫിനാന്‍സ് ആണ്. അതുകൊണ്ട് തന്നെ മാനേജര്‍മാരും മികച്ച മാനേജരാകാന്‍ പരിശ്രമിക്കുന്നവരും ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റിന്റെ കാര്യത്തില്‍ പ്രായോഗിക പരിജ്ഞാനം നേടിയെടുക്കേണ്ടത് അനിവാര്യമാണ്. സംരംഭത്തിന്റെ ഫിനാന്‍സ് നല്ല രീതിയില്‍ മാനേജ് ചെയ്യാന്‍ ഇതേറെ സഹായിക്കും.

അതുകൊണ്ട് നമ്മള്‍ ഇനി അക്കാര്യമാണ് ചര്‍ച്ച ചെയ്യുന്നത്. ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ് എന്താണ്? പ്രോഫിറ്റ് ആന്‍ഡ് ലോസ് സ്‌റ്റേറ്റ്‌മെന്റ് എന്താണ് എന്നൊക്കെ നമുക്ക് പരിശോധിക്കാം.

ഒരു ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റിന്റെ റോളിനെ കുറിച്ച് ചര്‍ച്ച ചെയ്തുകൊണ്ട് നമുക്ക് തുടങ്ങാം. എന്തായാലും ഇതൊരു ചോദ്യോത്തര രൂപത്തിലാക്കാം.

1. ഒരു ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റിന്റെ റോള്‍ എന്താണ്?

ഒരു ബിസിനസിനെ കുറിച്ചുള്ള വ്യക്തമായ ചിത്രം നല്‍കുന്നതില്‍ ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ് സുപ്രധാനമായ പങ്കാണ് വഹിക്കുന്നത്. പ്രധാനമായും മൂന്ന് ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റുകളാണുള്ളത്.

a) പ്രോഫിറ്റ് ആന്‍ഡ് ലോസ് സ്‌റ്റേറ്റ്‌മെന്റ്

b) കാഷ് ഫ്‌ളോ സ്‌റ്റേറ്റ്‌മെന്റ്

c) ബാലന്‍സ് ഷീറ്റ്

ഈ മൂന്ന് സ്‌റ്റേറ്റ്‌മെന്റുകളുടെ പഠനവും വിശകലനങ്ങളും ബിസിനസിന്റെ നിര്‍ണായക വശങ്ങളെ കുറിച്ചുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തും.

2. ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റ് വെളിപ്പെടുത്തുന്ന ബിസിനസിന്റെ നിര്‍ണായക വശങ്ങള്‍ എന്തൊക്കെയാണ്?

പ്രോഫിറ്റ് ആന്‍ഡ് ലോസ് സ്‌റ്റേറ്റ്‌മെന്റ് ബിസിനസിന്റെ ലാഭക്ഷമത വെളിപ്പെടുത്തും. കാഷ് ഫ്‌ളോ സ്‌റ്റേറ്റ്‌മെന്റും തത്തുല്യമായ പ്രാധാന്യമുള്ള ഒന്നാണ്. ഇത് ബിസിനസിന്റെ ധനലഭ്യത എന്താണെന്നതിന്റെ സൂചന നല്‍കും. ബാലന്‍സ് ഷീറ്റ്, സംരംഭത്തിന്റെ കടം വീട്ടാനുള്ള കഴിവിനെ വെളിപ്പെടുത്തും.

3. എന്തുകൊണ്ടാണ് പ്രോഫിറ്റ് ആന്‍ഡ് ലോസ് സ്‌റ്റേറ്റ്‌മെന്റ് പ്രാധാന്യമേറുന്നത്?

നമുക്കെല്ലാം അറിയുന്നത് പോലെ ഒരു ബിസിനസിന്റെ അടിസ്ഥാനപരമായ ലക്ഷ്യം ലാഭമുണ്ടാക്കലാണ്. ഒരു യൂണിറ്റിന്റെ ലാഭക്ഷമത വെളിപ്പെടുത്തുന്നതാണ് പി & എല്‍ സ്റ്റേറ്റ്‌മെന്റ്. ഒരു പ്രത്യേക കാലയളവില്‍ ആ സംരംഭത്തിലുണ്ടായ ചെലവുകളും അതേ കാലത്തുണ്ടായ വരുമാനവും പി & എല്‍ സ്റ്റേറ്റ്‌മെന്റിലുണ്ടാകും. ബഹുരാഷ്ട്ര കമ്പനികള്‍ ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കലണ്ടര്‍ വര്‍ഷമാണ് മാനദണ്ഡമാക്കുന്നതെങ്കില്‍ ഇന്ത്യന്‍ കമ്പനികളുടെ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെയാണ്.

4. പി & എല്‍ സ്റ്റേറ്റ്‌മെന്റിന്റെ സ്റ്റാര്‍ട്ടിംഗ് പോയ്ന്റ് ഏതാണ്?

സംരംഭത്തിന്റെ റവന്യു അല്ലെങ്കില്‍ ഇന്‍കം, അതാണ് പി & എല്‍ സ്റ്റേറ്റ്‌മെന്റിന്റെ സ്റ്റാര്‍ട്ടിംഗ് പോയ്ന്റ്. സംരംഭം ആര്‍ജ്ജിച്ച വരുമാനത്തെ അതുകൊണ്ട് തന്നെ ടോപ് ലൈന്‍ എന്നാണ് പറയുന്നത്. പി & എല്‍ സ്റ്റേറ്റ്‌മെന്റിന്റെ മുകള്‍തട്ടില്‍ തന്നെയാണ് ഇത് രേഖപ്പെടുത്തുന്നതും.

ഒരു സംരംഭത്തിന് അതിന്റെ കോര്‍ ആക്ടിവിറ്റിയിലൂടെയോ മറ്റേതെങ്കിലും രീതികളിലൂടെയോ വരുമാനമുണ്ടാക്കാം. കോര്‍ വരുമാനത്തിന്റെ പിന്‍ബലത്തില്‍ നല്ലൊരു കമ്പനി സുസ്ഥിരമായ വളര്‍ച്ച രേഖപ്പെടുത്തിക്കൊണ്ടേയിരിക്കും.

5. എന്താണ് ഒരു ബിസിനസിന്റെ കോര്‍ വരുമാനം?

ഒരു ബിസിനസ് എന്തിനു വേണ്ടിയാണോ രൂപീകരിക്കപ്പെട്ടിരിക്കുന്നത്, ആ മേഖലയില്‍ നിന്നുതന്നെ ഉണ്ടാക്കുന്ന വരുമാനത്തെയാണ് കോര്‍ വരുമാനം എന്നു പറയുന്നത്. ഈ ആക്ടിവിറ്റികള്‍ കമ്പനിയുടെ ഫിനാന്‍ഷ്യല്‍ ചാര്‍ട്ടറില്‍ രേഖപ്പെടുത്തിയിരിക്കും. ഇന്ത്യയില്‍ ഫിനാന്‍ഷ്യല്‍ ചാര്‍ട്ടര്‍ മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍ (MOA), ആര്‍ട്ടിക്ക്ള്‍സ് ഓഫ് അസോസിയേഷന്‍ (AOA) എന്നാണ് അറിയപ്പെടുന്നത്.

ഒരു സംരംഭത്തിന്റെ കോര്‍ ആക്ടിവിറ്റി എന്താണെന്ന് കണ്ടെത്താനുള്ള ലളിതമായ വഴി, ആ മാര്‍ഗത്തിലൂടെയുള്ള വരുമാനം പൊതുവേ കൂടി വരും. കമ്പനിയുടെ മറ്റ് വരുമാനങ്ങളുടെ കാര്യത്തില്‍ ഇത് അത്ര പ്രകടമായിരിക്കില്ല.

6. കമ്പനിയുടെ ഇതര വരുമാനം എന്താണ്?

പേര് സൂചിപ്പിക്കുന്നതു പോലെ കമ്പനിയുടെ മുഖ്യ ബിസിനസില്‍ നിന്ന് വ്യത്യസ്തമായ വേറിട്ട മാര്‍ഗങ്ങളില്‍ നിന്നുണ്ടാകുന്ന വരുമാനമാണിത്. ഈ തരത്തിലുള്ള വരുമാനം തുടര്‍ച്ചയായി ഉണ്ടാവുന്നതോ സുസ്ഥിരമായി വളര്‍ച്ച രേഖപ്പെടുത്തുന്നുവയോ ആകണമെന്നില്ല. ഒരു പക്ഷേ ഇത് വണ്‍ ടൈം വരുമാനവുമാകാം. ഒരു മാനുഫാക്ചറിംഗ് കമ്പനി അതിന്റെ റിയല്‍ എസ്റ്റേറ്റ് ആസ്തി വില്‍പ്പനയിലൂടെ നേടുന്ന വരുമാനം ഇതിനൊരു ഉദാഹരണമാണ്. പ്രകടമായി ഇതൊരു വണ്‍ ടൈം വരുമാനമാണ്. അതേ സമയം ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ കോര്‍ വരുമാന സ്രോതസ്സ് അതിന്റെ റിയല്‍ എസ്‌റ്റേറ്റ് വില്‍പ്പനയാണ്.

ഒരു കമ്പനിയുടെ ലാഭം അറിയാന്‍ അതിന്റെ വരുമാനത്തില്‍ നിന്ന് ചെലവ് കുറയ്ക്കണം.

7. ഒരു കമ്പനിയ്ക്കുണ്ടാകുന്ന വ്യത്യസ്തമായ ചെലവുകള്‍ എന്തൊക്കെയാണ്?

സംരംഭത്തിന്റെ ചെലവുകള്‍ പ്രധാനമായും ഇങ്ങനെ വേര്‍തിരിക്കാം.

a) ഉല്‍പ്പാദന ചെലവ്

b) നടത്തിപ്പ് ചെലവ്

c) വിപണനത്തിനും വില്‍പ്പനയ്ക്കുമുള്ള ചെലവ്

d) റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റിനുള്ള ചെലവ്

e) മറ്റ് വകകളുടെ ഇനത്തിലുള്ള ചെലവ്

ഓരോ ഇനത്തിലുള്ള ചെലവുകളും നാം ആഴത്തില്‍ വിശകലനം ചെയ്യണം. എങ്കില്‍ മാത്രമേ കമ്പനിയുടെ ചെലവിനത്തെ സ്വാധീനിക്കുന്നത് എന്താണെന്ന് മനസ്സിലാകൂ.

8. എന്തൊക്കെയാണ് കമ്പനിയുടെ ചെലവിനങ്ങളെ സ്വാധീനിക്കുന്ന കാര്യങ്ങള്‍ അല്ലെങ്കില്‍ കോസ്റ്റ് ഡ്രൈവേഴ്‌സ് എന്താണ്?

പൊതുവേ, ചെലവിന്റെ 20 ശതമാനം വരുന്ന തുക കമ്പനിയുടെ മൂല്യത്തിന്റെ 80 ശതമാനത്തോളം വരുന്ന കാര്യത്തെ സ്വാധീനിക്കാറുണ്ട്. അതായത്, സംഖ്യയില്‍ ചെറുതായ ചെലവ് പോലും കമ്പനിയുടെ മൊത്തം ചെലവില്‍ നിര്‍ണായകമായ ഒന്നാകും. ഉദാഹരണത്തിന്, ഒരു ഐറ്റി കമ്പനിയുടെ ചെലവില്‍ നിര്‍ായകമായത് ജീവനക്കാരുടെ വേതനവും അവര്‍ക്കുവേണ്ടിയുള്ള ചെലവുകളുമാകും. അതാണ് ആ കമ്പനിയുടെ കോസ്റ്റ് ഡ്രൈവേഴ്‌സ്. അതേ സമയം ഒരു മാനുഫാക്ചറിംഗ് കമ്പനിയുടെ നിര്‍ണായകമായ ചെലവ് അസംസ്‌കൃത വസ്തുക്കള്‍ക്കും ഇന്ധനത്തിനും വേണ്ടിയുള്ളതാകും. ഒരു എഫ് എം സി ജി കമ്പനിയെ എടുത്താല്‍ സെല്ലിംഗ് & ഡിസ്ട്രിബ്യൂഷന്‍ ചെലവാകും കോസ്റ്റ് ഡ്രൈവേഴ്‌സ്.

ഒരു കമ്പനിയുടെ കോസ്റ്റ് ഡ്രൈവേഴ്‌സ് എന്താണെന്ന് കൃത്യമായി അറിയുന്നത് സ്ട്രാറ്റജിക് കോസ്റ്റ് മാനേജ്‌മെന്റിന് ഏറെ സഹായിക്കും.

അപ്പോള്‍ എന്താണ് സ്ട്രാറ്റജിക് കോസ്റ്റ് മാനേജ്‌മെന്റ്? അതും വേറെ കുറേ കാര്യങ്ങളും അടുത്ത ലക്കത്തില്‍ വിശദീകരിക്കാം. അതുവരെ നിങ്ങള്‍ ഇതൊക്കെ സ്വയം വായിച്ച് മനസ്സിലാക്കു. സംശയങ്ങള്‍ ചോദിക്കാന്‍ മടിക്കരുത്.

Read Article In English

Previous Articles in Malayalam:

Previous Articles in English:

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com